തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം 'അമരൻ'. ആണ്. കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രാജ്‌കുമാർ പെരിയസാമിയാണ്. 'രങ്കൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സായ് പല്ലവിയാണ് നായികയായി അഭിനയിക്കുന്നത്. കശ്മീർ പശ്ചാത്തലത്തിലാണ് 'അമരന്റെ' ചിത്രീകരണം നടന്നു വരുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രം കാശ്മീരിൽ വീര മരണമടഞ്ഞ മേജർ മുകുന്ദ് വരദരാജന്റെ ബയോപിക്കായാണ് ഒരുങ്ങി വരുന്നത് എന്നുള്ള വിവരം പുറത്തുവന്നിരിക്കുന്നത്. 2014 ഏപ്രിൽ 25 നാണ് ദക്ഷിണ കശ്മീരിൽ ഭീകരർക്കെതിരായ തിരച്ചിൽ ഓപ്പറേഷനിൽ മേജർ മുകുന്ദ് വരദരാജൻ വീര മരണമടഞ്ഞത്. അദ്ദേഹത്തിൻ്റെ ചരമവാർഷികമായ ഇന്ന് സംവിധായകൻ രാജ്കുമാർ പെരിയസാമി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായി വരികയാണ്. മേജർ മുകുന്ദ് വരദരാജനായി അഭിനയിക്കുന്ന ശിവകാർത്തികേയൻ ഈ ചിത്രത്തിന് വേണ്ടി ഒരുപാട് ഒരുക്കങ്ങൾ നടത്തിയാണ് അഭിനയിച്ചു വരുന്നത്. തന്റെ സിനിമാ കരിയറിൽ ഈ ചിത്രം ഒരു പ്രധാന ചിത്രമായിരിക്കും എന്നും ശിവകാർത്തികേയൻ പറഞ്ഞിട്ടുണ്ട്.