NEWS

'ഡോൺ'-ന് ശേഷം 'ബോസ്' ആകാൻ ശിവകാർത്തികേയൻ

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് ശിവകാർത്തികേയൻ. 'മിനിമം ഗാരണ്ടി' ഹീറോയായ ശിവകാർത്തികേയൻ അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്തിരിക്കുന്ന 'അമരൻ' ആണ്. ഈ ചിത്രത്തിനെ തുടർന്ന്     
ശിവകാർത്തികേയൻ ഇപ്പോൾ എ.ആർ. മുരുഗദാസ് സംവിധാനം ചെയ്യുന്ന തൻ്റെ 23-മത്തെ  ചിത്രത്തിലാണ് അഭിനയിച്ച്‌കൊണ്ടിരിക്കുന്നത്. ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷം ശിവകാർത്തികേയൻ നായകനായി അഭിനയിച്ച 'ഡോൺ' എന്ന ചിത്രം സംവിധാനം ചെയ്ത സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നത്. ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം നായകിയായി അഭിനയിക്കാൻ രാഷ്‌മികാ മന്ദാനയുമായി ചർച്ചകൾ നടന്നു വരികയാണ് എന്നുള്ള  റിപ്പോർട്ടും ഉണ്ട്. 
   ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിന് 'ബോസ്' എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നതായുള്ള    വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം രജനികാന്ത് നായകനായ വേലൈക്കാരൻ, 'മാവീരൻ' തുടങ്ങിയ ചിത്രങ്ങളുടെ ടൈറ്റിലിൽ അഭിനയിച്ചിട്ടുള്ള ശിവകാർത്തികേയൻ ഇപ്പോൾ ഷങ്കർ സംവിധാനം ചെയ്ത, രജനികാന്ത് ചിത്രമായ  'ശിവാജി' എന്ന ചിത്രത്തിൻ്റെ അടിക്കുറിപ്പിൽ വന്ന 'ബോസ്' എന്ന ടൈറ്റിലിൽ അഭിനയിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രജനികാന്തിന്റെ ആരാധകനായ ശിവകാർത്തികേയൻ   ലോഗേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രമായ 'കൂലി'യിലും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടും ഉണ്ട്.   


LATEST VIDEOS

Latest