NEWS

ശിവകാർത്തികേയനും, എ.ആർ.മുരുഗദാസും ഒന്നിക്കുന്നു

News

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ശിവകാർത്തികേയൻ ഇപ്പോൾ കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന, ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ സായ്പല്ലവിയാണ് നായകിയായി അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞതും വിജയ്, അജിത്, ചിരഞ്ജീവി, മഹേഷ് ബാബു, അമീർഖാൻ  തുടങ്ങിയ വൻ താരങ്ങൾ അഭിനയിച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ശിവകാർത്തികേയൻ അഭിനയിച്ച 'മാൻ കരാത്തെ' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു എ.ആർ.മുരുകദാസ്. എന്നാൽ എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. 2020-ൽ പുറത്തുവന്ന രജിനികാന്ത് ചിത്രമായ 'ദർബാർ' ആണ് എ.ആർ.മുരുകദാസ് സംവിധാനം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രം. ഏകദേശം നാല് വർഷങ്ങൾക്കു ശേഷം എ.ആർ.മുരുകദാസ് സംവിധാനം ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ മറ്റുള്ള വിവരങ്ങൾ അടുത്തുതന്നെ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്. 
 

ശിവകാർത്തികേയൻ അഭിനയിച്ചു ഈയിടെ പുറത്തുവന്ന 'മാവീരൻ' പ്രേക്ഷകർക്കിടയിൽ വലിയ തരംഗമൊന്നും സൃഷിട്ടിച്ചില്ലെങ്കിലും അടുത്ത്,  അതായത് പൊങ്കലിന് റിലീസാകാനിരിക്കുന്ന ശിവകാർത്തികേയന്റെ സയൻസ് ഫിക്ഷൻ ചിത്രമായ 'അയലാൻ' വലിയ പ്രതീക്ഷയോടെയാണ് ഒരുങ്ങി വരുന്നത്. ആർ.രവികുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് എ.ആർ.റഹ്‌മാനാണ് സംഗീതം നൽകുന്നത്.


LATEST VIDEOS

Top News