NEWS

പഴയ സിനിമകളുടെ 'ടൈറ്റിലുകൾ' സ്ഥിരമാക്കാനൊരുങ്ങി ശിവകാർത്തികേയൻ

News

കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' നിർമ്മിക്കുകയും, ദേസിങ്കു പെരിയസാമി സംവിധാനം ചെയ്യുകയും, ശിവകാർത്തികേയൻ നായകനാകുകയും ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഈയിടെ നടക്കുകയുണ്ടായി. ഇത് ശിവകാർത്തികേയന്റെ 21-മത്തെ ചിത്രമാണ്. 'അമരൻ' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ഇതേ പേരിൽ 1992-ൽ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. രാജേശ്വർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കാർത്തിക്കും, ഭാനുപ്രിയയുമായിരുന്നു നായകൻ, നായകിയായി അഭിനയിച്ചത്. ചിത്രം വലിയ വിജയമായില്ലെങ്കിലും ആദിത്യൻ ഒരുക്കിയ ഗാനങ്ങൾ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  മറ്റേതൊരു നടനെക്കാളും പഴയ സിനിമാ ടൈറ്റിലുകൾ തുടർന്ന് ഉപയോഗിക്കുന്ന  ഒരു താരമാണ് ശിവകാർത്തികേയൻ.  വിജയിക്കാത്ത ഒരു ചിത്രത്തിന്റെ ടൈറ്റിൽ വീണ്ടും ഒരു ചിത്രത്തിന് വെച്ചിരിക്കുന്നത് കോളിവുഡിൽ ഇപ്പോൾ സംസാര വിഷയമായിരിക്കുകയാണ്.     

 ഇതിന് മുൻപ് ശിവകാർത്തികേയൻ പഴയ സിനിമാ ടൈറ്റിലുകളിൽ അഭിനയിച്ച ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 2013-ൽ റിലീസായ 'എതിർനീച്ചൽ', 2015-ൽ പുറത്തുവന്ന 'കാക്കിച്ചട്ടൈ', 2019-ൽ റിലീസായ 'ഹീറോ', 2017-ൽ പുറത്തുവന്ന 'വേലൈക്കാരൻ',
2023-ൽ റിലീസായ 'മാവീരൻ' എന്നിവയെല്ലാം പഴയ ടൈറ്റിലിൽ ശിവകാർത്തികേയൻ അഭിനയിച്ച പുതിയ ചിത്രങ്ങളാണ്. ഇതിൽ 'കാക്കിച്ചട്ട'യും  'ഹീറോ'യും വലിയ വിജയമായിരുന്നില്ല.    
 പുതിയ ടൈറ്റിലുകൾ കണ്ടുപിടിക്കാൻ സാധിക്കാത്തതിനാലാണ് പുതിയ സിനിമകൾക്കായി പഴയ ടൈറ്റിലുകൾ വീണ്ടും ഉപയോഗിക്കുന്നത് എന്ന ആക്ഷേപമുണ്ട്. അതേ സമയം പഴയ ടൈറ്റിലുകളിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ വിജയിക്കുന്ന ചിത്രങ്ങളുടെ എണ്ണവും വളരെ കുറവാണ്. അങ്ങിനെയിരിക്കെ എന്തിനാണ് പുതിയ ചിത്രങ്ങൾക്ക് പഴയ ടൈറ്റിൽ വെക്കുന്നത് എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.


LATEST VIDEOS

Top News