NEWS

പഴയ സിനിമാപ്പേരിൽ ശിവകാർത്തികേയൻ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രം; 'മദരാസി’

News

തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ എ.ആർ.മുരുകദോസ് ഇപ്പോൾ  ശിവകാർത്തികേയനെ നായകനാക്കി ഒരു തമിഴ് ചിത്രവും,  ബോളിവുഡിലെ പ്രശസ്ത നടനായ സൽമാൻഖാനെ നായകനാക്കി 'സിക്കന്ദർ' എന്നഹിന്ദി ചിത്രവും സംവിധാനം ചെയ്തു വരികയാണ്. ഇതിൽ ശിവകാർത്തികേയൻ അഭിനയിക്കുന്ന ചിത്രം 2023-ൽ പ്രഖ്യാപിച്ചതാണെങ്കിലും ഈയിടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഇതിന്റെ രണ്ട് ഘട്ട ചിത്രീകരണത്തിന് ശേഷം എ.ആർ.മുരുകദോസ് ഇപ്പോൾ സൽമാൻ ഖാൻ്റെ 'സിക്കന്ദർ' സംവിധാനം ചെയ്തുവരികയാണ്. അതേ സമയം ശിവകാർത്തികേയൻ സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി'യിലാണ്  അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എ.ആർ.മുരുകദോസ് ശിവകാർത്തികേയന്റെ ജന്മദിനത്തിനോടനുബന്ധിച്ച് ഇന്നലെ (ഫെബ്രുവരി-17) ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തിയത്. 'മദരാസി’ എന്നാണ് ചിത്രത്തിന് പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
2006-ൽ അർജുൻ സംവിധാനം ചെയ്തു ഇതേ പേരിൽ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. അതിനാൽ   അർജുന്റെ അനുവാദത്തോടെയാണ് ശിവകാർത്തികേയൻ അഭിനയിക്കുന്ന ഈ ചിത്രത്തിന് 'മദരാസി’ എന്ന പേര് നൽകിയിരിക്കുന്നത്. 
   ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിച്ചു വരുന്ന മറ്റൊരു ചിത്രമായ 'പരാശക്തി'യുടെ പേരും പഴയ ഒരു സിനിമയുടെ പേരാണ്. അതായത് ശിവാജി ഗണേശൻ അഭിനയിച്ച്‌ 1952-ൽ റിലീസായ  സിനിമയുടെ പേരാണ്. ഈയിടെ ശിവകാർത്തികേയൻ അഭിനയിച്ചു പുറത്തുവന്നു സൂപ്പർഹിറ്റായ  ‘അമരൻ’ എന്ന ചിത്രവും പഴയ സിനിമയുടെ പേരാണ്. ശിവകാർത്തികേയൻ ഇതിന് മുൻപും പഴയ സിനിമകളുടെ പേര് തന്റെ സിനിമകൾക്ക് വച്ചിട്ടുണ്ട്. അത് 'എതിർ നീച്ചൽ',  'കാക്കി ചട്ടൈ', 'വേലൈക്കാരൻ', 'മാവീരൻ' എന്നിവയാണ്. പഴയ സിനിമയുടെ പേരിൽ ശിവകാർത്തികേയൻ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'മദരാസി’.


LATEST VIDEOS

Top News