NEWS

അടുക്കളയില്‍ തെന്നിവീണു; നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

News

ആമിര്‍ ഖാൻ നായകനായ 'ത്രീ ഇഡിയറ്റ്സി'ലൂടെ ശ്രദ്ധേയനായ നടന്‍ അഖില്‍ മിശ്ര (67) അന്തരിച്ചു.ഹൈദരാബാദിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളയില്‍ സ്റ്റൂളില്‍ കയറി എന്തോ ചെയ്യാൻ ശ്രമിക്കുന്നതിനിടെ താഴെ വീണ് തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു അദ്ദേഹം.'ത്രീ ഇഡിയറ്റ്സി'ലെ ലൈബ്രേറിയൻ ഡുബൈയെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ അഖില്‍ മിശ്ര, ഹസാരോണ്‍ ഖ്വൈഷെയ്ൻ ഐസി, വെല്‍ ഡണ്‍ അബ്ബ, കല്‍ക്കട്ട മെയില്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ദോ ദില്‍ ബന്ധേ ഏക് ദോരി സേ, ഉത്തരൻ, പര്‍ദേസ് മേ മിലാ കോയി അപ്ന, ശ്രീമാൻ ശ്രീമതി തുടങ്ങിയ ടെലിവിഷൻ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ജര്‍മൻ നടി സുസെയ്ൻ ബെര്‍ണര്‍ട്ട് ആണ് ഭാര്യ


LATEST VIDEOS

Top News