NEWS

സംതിങ് വി ബ്രേക്ക് ആന്‍റ് ഫിക്സ്ഡ് ഇറ്റ് -Regina Cassandra

News

വിടാമുയര്‍ച്ചിയിലെ പ്രതിനായികാകഥാപാത്രം റെജീനാ കാസാന്‍ട്രായ്ക്ക് വലിയ മൈലേജാണ് നല്‍കിയത്. ചിത്രം ശരാശരി നിലവാരമേ പുലര്‍ത്തിയുള്ളൂവെങ്കിലും റെജീനയ്ക്ക് ഏറെ പ്രശംസ ലഭിച്ചു. തെന്നിന്ത്യന്‍ ഗ്ലാമര്‍താരം എന്നുകൂടി വിശേഷിപ്പിക്കാവുന്ന റെജീനയുടെ വ്യക്തിത്വം മറ്റ് നടിമാരില്‍ നിന്നും ഏറെ ഭിന്നമാണ്. തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്നുപറയുന്ന പ്രകൃതം. തന്‍റെ റിലേഷന്‍ഷിപ്പ്, സമൂഹത്തോടുള്ള കാഴ്ചപ്പാട് എന്നിത്യാദികളെക്കുറിച്ച് ഒരു ഹ്രസ്വസംഭാഷണത്തിനിടെ തുറന്നുപറഞ്ഞു റെജീന.

 
അജിത്, അര്‍ജ്ജുന്‍, തൃഷ എന്നിങ്ങനെ നിങ്ങളുടെ സീനിയര്‍മാരുമായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവം?

അജിത് സാര്‍, തൃഷാമാഡം, അര്‍ജുന്‍ സാര്‍ ഇവരെല്ലാവരം വളരെ വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയില്‍ ഉള്ളവരാണ്. അവര്‍ അഭിനയിച്ച ഒരു സിനിമയില്‍ എനിക്ക് അവസരം കിട്ടി എന്നത് ഞാന്‍ വലിയ നേട്ടമായി കരുതുന്നു.

പലപ്പോഴും റെജീന സ്ട്രെയിറ്റ് ഫോര്‍വേഡായിട്ടാണല്ലോ സംസാരിക്കാറ്. ഈ ബോള്‍ഡ്നെസ് എങ്ങനെ കിട്ടി...?

അത് ചെറുപ്പം മുതലേ ഉള്ള സ്വഭാവമാണ്. ഞാന്‍ വീട്ടിലെ ഏക സന്താനമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടേയും ഓമനയാണ്. ഒന്നും മറച്ചുവെച്ച് സംസാരിക്കാനോ, പേടിക്കാനോ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല. കഠിനാധ്വാനം ചെയ്യണം എന്നുപറഞ്ഞിട്ടാണ് എന്നെ വളര്‍ത്തിയത്. പഠിക്കുന്ന കാലത്ത് പെണ്‍കുട്ടികള്‍ പീരിയഡ്സിനെക്കുറിച്ച് സംസാരിക്കാറില്ല. എന്തിനാണ് ഇതൊക്കെ മറച്ചുവയ്ക്കുന്നത് എന്ന ചോദ്യം എന്നെ പിന്തുടരും. എന്തിന് നാണിക്കണം? കാരണം ആര്‍ത്തവം എന്നത് ഒരു ബയോളജിക്കല്‍ പ്രക്രിയ അല്ലേ? ഇന്നുവരെ എനിക്ക് പീരിയെഡ്സ് വന്നാല്‍ എന്‍റെ മൂഡ് സ്വിംഗ് ആവും. എന്നെ ഇറിറ്റേറ്റ് ചെയ്യരുത് എന്നുപറയും. അതുപോലെതന്നെ റിലേഷന്‍ഷിപ്പാണെങ്കിലും അത് ആരില്‍ നിന്നും മറച്ചുവയ്ക്കേണ്ട ആവശ്യം എനിക്കില്ല. ഇത്തരം അവയര്‍നെസ് എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ടാവണം. ആ അവയര്‍നെസില്‍ നിന്നുമാണ് ആക്ഷന്‍ ഉണ്ടാവുകയുള്ളൂ. അവയര്‍നെസ് ഇല്ലാത്തതുകൊണ്ടാണ് മിസ് അണ്ടര്‍സ്റ്റാന്‍റിംഗും വഴക്കുമൊക്കെ ഉണ്ടാവുന്നത്.

റെജീനയ്ക്ക് കുറെ റിലേഷന്‍ഷിപ്പുകളുണ്ടെന്ന് കേള്‍ക്കുന്നുണ്ടല്ലോ?

കുറെ റിലേഷന്‍ഷിപ്പുണ്ടെന്ന് പറയുന്നില്ല. ഞാന്‍ ഒരാളുമായി റിലേഷന്‍ഷിപ്പിലുണ്ടെങ്കില്‍ അയാളുമായി ഡേറ്റിംഗ് നടത്തണമെന്ന് ആഗ്രഹിക്കും. എങ്കിലേ ആ റിലേഷന്‍ഷിപ്പിനെ നല്ലവണ്ണം മനസ്സിലാക്കാനാവൂ. ഒരു കാര്യം ഞാന്‍ ഒടുവിലാണ് മനസ്സിലാക്കിയത്. അതായത്, റിലേഷന്‍ഷിപ്പിലുള്ളതുകൊണ്ട് ഏതാണ് നമുക്ക് യോജിക്കുക ഏതാണ് യോജിക്കാതെ വരിക എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് കുറച്ചുദിവസത്തേയ്ക്ക് ആരുമായും ഡേറ്റിങ്ങിന് പോകരുത് എന്ന് തീരുമാനിച്ച് ബ്രേക്ക് എടുത്തിരിക്കയാണ്.

റിലേഷന്‍ഷിപ്പ് വയ്ക്കുക, പിന്നീടത് ബ്രേക്ക് ചെയ്യുക.. ഇതൊക്കെ നിങ്ങളുടെ പ്രൊഫഷനേയും അഭിനയത്തേയും ബാധിക്കാതെ എങ്ങനെ മാനേജ് ചെയ്യുന്നു?

എന്‍റ് ഓഫ് ദ ഡേ ഞാന്‍ ഒരു പ്രൊഫഷണല്‍.. ഏത് ജോലിയാണെങ്കിലും ഞാനെപ്പോഴും അതിനെയാണ് വിശ്വസിക്കുന്നത്. റിലേഷന്‍ഷിപ്പില്‍ മാത്രമല്ല വീട്ടില്‍ എന്ത് പ്രശ്നമുണ്ടായാലും വീട്ടില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ വീട്ടുപ്രശ്നങ്ങള്‍ മറക്കണം. എങ്കിലേ ശരിയാവൂ. എന്‍റെ ജോലിക്ക് അങ്ങനെ ചിന്തിച്ചേ പറ്റൂ. എങ്കിലേ ഒരു കഥാപാത്രത്തിനുള്ളിലേക്ക് എനിക്ക് പ്രവേശിക്കാനാവൂ.

സ്ത്രീകള്‍ ഇങ്ങനെയായിരിക്കണം എന്ന് അവരെ ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിര്‍ത്തുന്ന സമുദായത്തിന്‍റെ കാഴ്ചപ്പാടിനെ എങ്ങനെ നോക്കിക്കാണുന്നു?

എനിക്ക് റിലേഷന്‍ഷിപ്പുണ്ടെങ്കിലും, ഞാന്‍ മദ്യപിച്ചാലും, ഞാന്‍ എന്തുചെയ്യുകയാണെങ്കിലും എന്‍റെ അമ്മയുടെ അറിവോടെയാണ് ചെയ്യുന്നത്. സൊസൈറ്റി എന്തുവേണമെങ്കിലും പറയട്ടെ. നമ്മള്‍ എങ്ങനെ വളരുന്നു, എങ്ങനെ ബിഹേവ് ചെയ്യുന്നു എന്നതാണ് പ്രധാനം. നമ്മുടെ കുടുംബത്തിലുള്ളവര്‍ നമ്മളെ മനസ്സിലാക്കിയാല്‍, അവര്‍ നമുക്കൊപ്പമുണ്ടെങ്കില്‍ അതുമതി.

നമ്മുടെ സ്ത്രീകള്‍ക്ക് ഒരുത്തന് ഒരുത്തി എന്ന സംസ്ക്കാരം നല്‍കുന്ന മാനസികസമ്മര്‍ദ്ദത്തെ എങ്ങനെ നോക്കിക്കാണുന്നു...?

ഒരുവന് ഒരുത്തിയായി ജീവിക്കുന്നവരെല്ലാം സന്തുഷ്ടരാണോ അതോ ദുഃഖിതരാണോ എന്നതാണ് പ്രധാനം. അത് ഒരു ജീവിതരീതി. അങ്ങനെജീവിക്കുമ്പോള്‍ നിങ്ങളെങ്ങനെ സന്തോഷത്തോടെ, സമാധാനമായി ജീവിക്കുന്നു എന്നതാണ് പ്രധാനം. അതുകൊണ്ട് അവരുടെ ജീവിതം അവരുടെ കയ്യിലാണ്. എന്‍റെ ജീവിതത്തില്‍ സംതിങ് വി ബ്രേക്ക് ആന്‍റ് ഫിക്സ്ഡ് ഇറ്റ് എന്ന് ഒരു ഡയലോഗുണ്ട്. എല്ലാവരും ചില കാര്യങ്ങള്‍ ഫിക്സ് ചെയ്തേക്കണം. ജപ്പാന്‍കാര്‍ക്കിടയില്‍ വാപി സാപി എന്ന ഒരു രീതിയുണ്ട്. ഒരു പ്ലെയിറ്റോ, ചായക്കപ്പോ ഉടഞ്ഞാല്‍ സ്വര്‍ണ്ണം കൊണ്ട് അത് ഒട്ടിച്ച് പഴയ പടിയാക്കും. അങ്ങനെ ചെയ്യുമ്പോള്‍ അത് കലാപരതയോടെ മുമ്പത്തേക്കാള്‍ കൂടുതല്‍ ഭംഗിയുള്ളതായി മാറും. ഈ രീതി നമ്മുടെ ജീവിതത്തിലും അഡോപ്റ്റ് ചെയ്യാം. റിലേഷന്‍ഷിപ്പ് എന്നത് ഒരാളുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല. അത് ഒരുവഴി പാതയല്ല. എപ്പോഴും ഇരുവഴി പാതയാണ്.

 


LATEST VIDEOS

Interviews