തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങിയിരിക്കുന്ന 'കൂലി' അടുത്ത മാസം 14-ന് റിലീസാകാനിരിക്കുകയാണ്. രജിനികാന്തിനൊപ്പം, നാഗാർജുന, സത്യരാജ്, ശ്രുതിഹാസൻ, സൗബിൻ സാഹിർ, ഉപേന്ദ്ര, ആമീർഖാൻ, പൂജ ഹെഗ്‌ഡെ തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെയാണ് റിലീസാകുന്നത്.
ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിലെ രണ്ടാമത്തെ 'മോണിക്ക...' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി തരംഗമായി. മാറിയിരിക്കുന്നത് ഒരു പക്കാ ഡാൻസ് ഐറ്റമായി ഒരുങ്ങിയിരിക്കുന്ന ഇതിൽ പൂജ ഹെഗ്ഡെയും, സൗബിൻ സാഹിറുമാണ് പ്രധാനമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ഗാനരംഗത്തിൽ പൂജ ഹെഗ്ഡെയെ സൈഡാക്കി കൈയടി മുഴുവനും നേടിക്കൊണ്ടിരിക്കുന്നത് സൗബിൻ സാഹിറാണ്. ഈ ഡാൻസിൽ സൗബിൻ സാഹിർ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ഏത് താരത്തിന്റെ ഒപ്പമാണെങ്കിലും ഡാൻസിൽ മുന്നിട്ട് നിൽക്കുന്ന പൂജയെ ഇത്തവണ സൗബിൻ സാഹിർ പിന്നിലാക്കി എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് സൗബിൻ സാഹിർ അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രത്തിൽ ആദ്യം ഫഹദ് ഫാസിലിനെയാണ് പരിഗണിച്ചിരുന്നത് എന്നുള്ള വിവരം ലോഗേഷ് കനകരാജ് പുറത്തുവിട്ടിരിക്കുന്നത്. കാൾ ഷീറ്റ് പ്രശ്‍നം ഉണ്ടായ കാരണത്തിനാലാണത്രെ ഫഹദ് ഫാസിലിന് 'കൂലി'യിൽ അഭിനയിക്കാൻ സാധിക്കാതെ പോയത്. അതിനാലാണത്രെ ലോഗേഷ് കനകരാജ് സൗബിൻ സാഹിറിനെ ഫഹദ് ഫാസിലിന് പകരക്കാരനാക്കിയത്. ഫഹദ് ഫാസിൽ ഇതിന് മുൻപ് രജിനികാന്തിനൊപ്പം 'വേട്ടൈയ്യൻ' എന്ന ചിത്രത്തിൽ ഒരു പ്രധാന കഥപാത്രം അവതരിപ്പിച്ചിരുന്നു. ഈ കഥാപത്രം ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.