NEWS

''കരണ്‍ ജോഹറിനൊപ്പം സമയം ചിലവഴിച്ചു''; ലാലേട്ടന്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു

News

ന്യൂഡല്‍ഹി:  ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയില്‍ മുന്നില്‍ത്തന്നെയാണ് മലയാളികളുടെ പ്രീയപ്പെട്ട നടന്‍ മോഹന്‍ലാലിന്റെ പേരുമുള്ളത്. തകര്‍പ്പന്‍ പ്രകടനങ്ങളും മികച്ച അഭിനയ ചാതുരിയുംകൊണ്ട് ഇന്ത്യന്‍ സിനിമകളിലെ തന്നെ വിവിധ ഭാഷകളില്‍ അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ തന്നെ പങ്കുവച്ച ചിത്രമാണ് അദ്ദേഹത്തെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണമായത്. ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും നിര്‍മ്മാതാവുമൊക്കെയായ കരണ്‍ ജോഹറിനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് താരം വീണ്ടും ജനശ്രദ്ധനേടിയിരിക്കുന്നത്. 'അദ്ദേഹവുമൊത്ത് ചെലവഴിച്ച നിമിഷങ്ങള്‍ ആസ്വദിച്ചു'വെന്ന് പറഞ്ഞുകൊണ്ട് മോഹല്‍ലാല്‍ ട്വിറ്ററില്‍ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

 സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹത്തില്‍ പങ്കെടുക്കാനായി ജയ്സാല്‍മീറില്‍ പോയതാണ് കരണ്‍ ജോഹര്‍. ജയിലറിന്റെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ പോയതാണ് മോഹന്‍ലാല്‍. 

അവിടെവച്ച് ഇരുവരും കണ്ടുമുട്ടുകയായിരുന്നു. ഇപ്പോള്‍ ജയിലര്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ് മോഹന്‍ലാല്‍. രജനികാന്ത് നയിക്കുന്ന ബിഗ്ജിയിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. അതിഥി വേഷത്തിലാണ് താരമെത്തുക. ഒരു ആക്ഷന്‍-കോമഡി ആണ് ഈ ചിത്രം. ശിവ രാജ്കുമാര്‍, തമന്ന, രമ്യാ കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ജയിലര്‍ ഈ വര്‍ഷം അവസാനം തിയേറ്ററുകളിലെത്തും.

രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും അഭിനയിക്കുന്ന കോഹാര്‍ റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രമാണ് കരണിന്റെ അടുത്ത ചിത്രം. ജൂലായ് 28ന് ചിത്രം തിയേറ്ററുകളിലെത്തും.


LATEST VIDEOS

Top News