NEWS

പുള്ളി നല്ല ക്ഷമയുള്ള ഒരു മനുഷ്യനാണ് പക്ഷേ ചൂടായാല്‍ തണുപ്പിക്കാന്‍ ഭയങ്കരപാടാണ്

News

ലാലേട്ടനുമായുള്ള ബന്ധം?

എനിക്ക് തിരുവനന്തപുരത്ത് ഒരു ചെരിപ്പുകട ഉണ്ടായിരുന്നു. അതിന്‍റെ ഉദ്ഘാടനം ചെയ്തുതരണമെന്ന് ഞാന്‍ ലാല്‍സാറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞു ഡേറ്റ് മാറ്റണം, ഞാന്‍ ഈ ഡേറ്റിലെ തിരുവനന്തപുരത്ത് ഉള്ളൂ എന്ന്. അപ്പോള്‍ ഞാന്‍ 10 മണിയെന്നാണ് പത്രത്തിലൊക്കെ കൊടുത്ത സമയം. ആള് കൂടാന്‍ വേണ്ടി ഒന്ന് സമയം ഇതാക്കിയതായിരുന്നു. അതുകഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോഴേക്കും പുള്ളി എന്നോട് ചോദിച്ചു എന്താണ് ലേറ്റ് ആയിട്ട്. എന്തിനാണ് ലേറ്റ് ആക്കുന്നത് എന്ന്. അന്ന് പുള്ളിക്ക് ഒരു പുതിയ കാര്‍ കിട്ടിയ സമയമായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ അത് അവിടെ കിടപ്പുണ്ട്.

ഞാന്‍ വണ്ടിയുമായിട്ടാണ് അദ്ദേഹത്തെ വിളിക്കാന്‍ പോയത്. അങ്ങനെ അദ്ദേഹം കാറില്‍ കയറി, അപ്പോള്‍ ഞാന്‍ നോക്കിയപ്പോള്‍... മുമ്പിലോട്ട് എടുത്ത് കഴിഞ്ഞാല്‍ വണ്ടി മുട്ടും, ബാക്കിലോട്ട് എടുത്തുകഴിഞ്ഞാല്‍ നല്ല കാര്യത്തിന് പോകുമല്ലോ... എന്തിനാണ് ബാക്കിലോട്ട് എടുത്തത് എന്ന് പുള്ളി ചോദിച്ചാലോ എന്ന് പേടിച്ച് ഞാന്‍ ചെറുതായിട്ട് ഒന്ന് മുമ്പോട്ടു എടുത്തു. അപ്പോള്‍ അദ്ദേഹത്തിന്‍റെ പുതിയ കാറില്‍ ജസ്റ്റ് ഒന്ന് മുട്ടി. പിന്നെ പുള്ളി എല്ലാവരോടും പറയും, ഇവന്‍ എന്‍റെ കാറില്‍ കൊണ്ടുവന്നിടിച്ചു എന്ന്.  പുള്ളി നല്ല ക്ഷമയുള്ള ഒരു മനുഷ്യനാണ് പക്ഷേ ചൂടായാല്‍ തണുപ്പിക്കാന്‍ ഭയങ്കരപാടാണ്.

ഫാസിലുമായുള്ള ബന്ധം?

എന്‍റെ സഹോദരനാണ് ഫാസില്‍ സാറിന്‍റെ മൂത്ത സഹോദരിയെ വിവാഹം ചെയ്തിരിക്കുന്നത്. അതൊക്കെ ആയിരിക്കും ഞാന്‍ ഒരുപക്ഷേ സിനിമയിലേക്ക് വരാനുള്ള കാരണം. ആദ്യത്തെ സിനിമയും ഇക്കയുടെ ഒപ്പമായിരുന്നു. അങ്ങനെ ഒരു ദിവസം പിള്ളാരെ വച്ച് ഒരു സിനിമ എടുക്കുന്നുണ്ടായിരുന്നു. ഒരുദിവസം വീട്ടില്‍ വന്നപ്പോള്‍ എന്നോട് ചോദിച്ചു എന്താ ഒരു പടം അഭിനയിച്ചാലോ എന്ന്. അങ്ങനെയായിരുന്നു ആദ്യസിനിമയില്‍ അഭിനയിച്ചത്. 9 ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് എന്‍റെ ആദ്യസിനിമ ഞാന്‍ ചെയ്യുന്നത്. അന്നൊന്നും ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. പിന്നെ വലുതായപ്പോള്‍ ക്യാമറയുടെ മുന്നില്‍ നില്‍ക്കാന്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിട്ടുണ്ട്. 


LATEST VIDEOS

Interviews