NEWS

'ശ്രീ മുത്തപ്പൻ' കണ്ണൂരിൽ.

News

ജോയ് മാത്യു, അശോകൻ, ബാബു അന്നൂർ, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന  മൂന്നാമത്തെ ചിത്രം 'ശ്രീ മുത്തപ്പന്‍' കണ്ണൂരില്‍ ചിത്രീകരണം ആരംഭിച്ചു.
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര സന്നിധാനത്തിൽ വെച്ച് നിർമാതാവ് സച്ചു അനീഷും സംവിധായകൻ ചന്ദ്രൻ നരിക്കോടും ചേർന്ന്
'ശ്രീ മുത്തപ്പൻ'  സിനിമയുടെ തിരക്കഥയുടെ പകർപ്പ്
ഏറ്റുവാങ്ങി.നടൻ  ഷെഫ് നളൻ,മുയ്യം രാജൻ,വിനോദ് മൊത്തങ്ങ, പി പി ബാലകൃഷ്ണൻ, ക്ഷേത്രം ഭാരവാഹികൾ മുതലായവർ  സന്നിഹിതരായിരുന്നു. കണ്ണൂര്‍ കുന്നത്തൂര്‍ പാടി ശ്രീമുത്തപ്പന്‍ ദേവസ്ഥാനത്ത് വാണവര്‍ കുഞ്ഞിരാമന്‍ നായനാര്‍ സ്വിച്ചോൺ കർമ്മം നിര്‍വ്വഹിച്ചു.
പ്രതിഥി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സച്ചു അനീഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സച്ചു അനീഷ്, ഷെഫ് നളൻ, കോക്കാടാൻ നാരായണൻ,വിനോദ് മൊത്തങ്ങ,കൃഷ്ണൻ നമ്പ്യാർ,രാജേഷ് വടക്കാഞ്ചേരി,ഉഷ പയ്യന്നൂർ,അക്ഷയ രാജീവ്,ബേബി പൃഥി രാജീവ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
ആദ്യമായിട്ടാണ് ശ്രീ  മുത്തപ്പന്‍ ചരിതം  സിനിമയാകുന്നത്.  പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഈ സിനിമ.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ
ബിജു കെ ചുഴലിയും,  മുയ്യം രാജനും ചേർന്നാണ്  തിരക്കഥ സംഭാഷണം ഒരുക്കുന്നത്. മുയ്യം രാജൻ എഴുതിയ വരികൾക്ക് മോഹൻ സിതാര സംഗീതം പകരുന്നു.
ഛായാഗ്രഹണം-റെജി ജോസഫ്,എഡിറ്റിങ് - രാംകുമാര്‍, തിരക്കഥാഗവേഷണം - പി.പി. ബാലകൃഷ്ണ പെരുവണ്ണാന്‍,ആർട്ട്സ്-മധു വെള്ളാവ്,പ്രൊജക്ട് ഡിസൈനർ-ധീരജ് ബാല,മേക്കപ്പ്-പീയൂഷ് പുരുഷു,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്-വിനോദ്കുമാര്‍ പി വി,സ്റ്റില്‍സ് - വിനോദ് പ്ലാത്തോട്ടം.
കണ്ണൂരിലെ പറശ്ശിനിക്കടവിലും,  നണിച്ചേരിയിലുമായിട്ടാണ് " ശ്രീ മുത്തപ്പൻ" ചിത്രീകരിക്കുന്നത്.
പി ആർ ഒ-എ എസ് ദിനേശ്.


LATEST VIDEOS

Top News