കൊച്ചി: മോശം പെരുമാറ്റത്തിന് ലഹരി ഉപയോഗങ്ങളുടെ പേരിലും നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. അമ്മയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് താരങ്ങളെ വിലക്കിയതായി നിർമാതാക്കളുടെ സംഘടന പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് വിമർശിച്ചു.