NEWS

ശ്രീവിദ്യയുടെ 71-ാം ജന്മദിനാഘോഷവും ശ്രീവിദ്യാ കലാനിധി പുരസ്ക്കാരവും സിനിമാ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു

News

ഭിനയ ചക്രവര്‍ത്തിനി ശ്രീവിദ്യയുടെ 71-ാം ജന്മദിനവും ശ്രീവിദ്യാ കലാനികേതന്‍റെ പന്ത്രണ്ടാമത് വാര്‍ഷികവും തിരുവനന്തപുരത്ത് വെണ്‍പാലവട്ടം ക്ഷേത്രത്തിന്‍റെ ഓഡിറ്റോറിയത്തില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു.

ബഹുമാനപ്പെട്ട സാംസ്ക്കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ മുഖ്യ അതിഥിയായിരുന്നു. നടിയും നര്‍ത്തകിയുമായ അഞ്ജിതയാണ് ശ്രീവിദ്യ എന്ന അഭിനേത്രിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാന്‍ ഇത്തരമൊരു പ്രോഗ്രാം സംഘടിപ്പിക്കുന്നതും നേതൃത്വം നല്‍കുന്നതും.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി തിരുവനന്തപുരത്ത് സജീവമായ പ്രവര്‍ത്തനം നടത്തിവരുന്ന ഒരു കള്‍ച്ചറല്‍ സൊസൈറ്റിയാണ് ശ്രീവിദ്യാ കലാനികേതന്‍. ഇവിടെ ധാരാളം കുട്ടികള്‍ നൃത്തം അഭ്യസിക്കുകയും പാട്ടുപഠിക്കുകയും ചെയ്തുവരുന്നു.
 

മലയാളത്തില്‍ ഒരുപാട് സിനിമകളിലൂടെ, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയങ്കരിയായ നടി ശ്രീവിദ്യയെ വേണ്ടത്രരീതിയില്‍ ആദരിക്കപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യമെന്നും ശ്രീവിദ്യ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ സ്മരിക്കാന്‍ കഴിയുന്ന രീതിയില്‍ എന്തെങ്കിലും നടപ്പാക്കിയാല്‍ അതിന് വേണ്ടുന്ന പിന്‍തുണ സര്‍ക്കിരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മന്ത്രി പറയുകയുണ്ടായി.

മലയാള സിനിമ പൂര്‍ണ്ണമായും ശ്രീവിദ്യാമ്മയെ മറന്നതുപോലെയായി എന്നോര്‍ക്കുമ്പോള്‍ അതില്‍ വലിയ സങ്കടമുണ്ടെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ശ്രീവിദ്യാ കലാനികേതന്‍റെ ചീഫ് അഡ്വൈസറുമായ ഭാഗ്യലക്ഷ്മി തദവസരത്തില്‍ പറഞ്ഞു.

പ്രശസ്തനടി ശ്രീലതാനമ്പൂതിരിക്ക് 'ശ്രീവിദ്യ കലാനിധി' എന്ന പുരസ്ക്കാരം സമ്മാനിച്ചു.

ശ്രീവിദ്യാമ്മയോടുള്ള സ്നേഹവും ആദരവും ഓര്‍മ്മകളും മാഞ്ഞുപോകാതെ എന്നുമെന്നും നിലനില്‍ക്കണമെന്നുദ്ദേശത്തോടെ ഇത്തരമൊരു ജന്മദിനാഘോഷപരിപാടി സംഘടിപ്പിച്ചതില്‍ നടിയും നര്‍ത്തകിയുമായ അഞ്ജിതയെ പ്രശംസിച്ചേ മതിയാകൂ എന്ന് ഏവരും അഭിപ്രായപ്പെട്ടു.

വിവിധതലങ്ങളിലെ പ്രതിഭകര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി സമ്മാനിച്ചു. ചടങ്ങനോടനുബന്ധിച്ച് കുട്ടികളുടെ ഭരതനാട്യക്കച്ചേരി അവതരിപ്പിച്ചു.


LATEST VIDEOS

Latest