NEWS

ലോകമെമ്പാടും 'ജവാൻ' ഒന്നാം ദിവസം നേടിയത് 150 കോടി

News

ആദ്യ ദിനം ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 'ജവാൻ' നേടിയത് 75 കോടിയാണെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ പറയുന്നത്

നീണ്ട കാത്തിരിപ്പിനൊടുവിൽ കിംഗ് ഖാൻ ഷാരൂഖിൻ്റെ ചിത്രം 'ജവാൻ' കഴിഞ്ഞ ദിവസം സെപ്തംബർ 7നാണ് തിയറ്ററുകളിൽ എത്തിയത്. പ്രതീക്ഷിച്ച പോലെ തന്നെ ആദ്യ ദിനം ചിത്രം ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ. 'ജവാൻ' ആദ്യ ദിനം തന്നെ ചരിത്രം സൃഷ്ടിച്ചതിനാൽ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറിയിരിക്കുന്നു.  ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം, ഷാരൂഖ് അഭിനയിച്ച ചിത്രം ഇന്ത്യയിൽ നേടിയത് 75 കോടിയും ലോകമെമ്പാടുമുള്ള കളക്ഷൻ 150 കോടിയിലധികവുമാണ്. 'ജവാൻ' ഇപ്പോൾ ബോളിവുഡിലെ എക്കാലത്തെയും വലിയ ഓപ്പണറാണ്.


ആദ്യ ദിനം ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 'ജവാൻ' നേടിയത് 75 കോടിയാണെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ പറയുന്നത്. ഹിന്ദി പതിപ്പിൽ ചിത്രം 58.67 ശതമാനം ചെന്നൈയിൽ  81 ശതമാനവും മുന്നേറി.

'ജവാൻ' വ്യാഴാഴ്ച ഓസ്‌ട്രേലിയയിൽ 400,000 AUD നേടി. അതിനാൽ, ഓസ്‌ട്രേലിയൻ ബോക്‌സ് ഓഫീസിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ഇത് മാറിയിരിക്കുകയാണ്. കൂടാതെ, ന്യൂസിലൻഡിൽ, ചിത്രം 79,805 ന്യൂസിലൻഡിൽ (39.13 ലക്ഷം രൂപ) ഒന്നാം സ്ഥാനത്തും എത്തി. ജർമനിയിൽ 1.30 കോടിയുമായി ‘ജവാൻ’ മൂന്നാം സ്ഥാനത്തെത്തി. നോർത്ത് അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിൽ ചിത്രത്തിന് മികച്ച തുടക്കമാണ്.


'ജവാൻ' ലോകമെമ്പാടും 2023 സെപ്റ്റംബർ 7-ന് ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാനോടൊപ്പം വിജയ് സേതുപതി, നയൻതാര, സന്യ മൽഹോത്ര, പ്രിയാമണി, ദീപിക പദുക്കോൺ എന്നിവരും അഭിനയിക്കുന്നു. വിജയ് സേതുപതിയാണ് വിലൻ വേഷത്തി എത്തിയത്.

ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ആണെന്ന് പറയപ്പെടുന്ന ഈ സിനിമയിൽ ഷാരൂഖ് ഇരട്ട വേഷത്തിൽ അഭിനയിക്കുന്നു - ഇന്റലിജൻസ് ഓഫീസറും കള്ളനുമായിട്ടാണ്. പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. അനിരുദ്ധ് രവിചന്ദർ ഈ ചിത്രത്തിന് സംഗീതം നൽകി.


LATEST VIDEOS

Latest