ഇപ്പോഴത്തെ വിശേഷം നീരജ എന്ന ചിത്രമാണല്ലോ.. എന്തൊക്കെയാണ് പുതിയ വിശേഷങ്ങൾ?
അതെ, നീരജ ആണ് പുതിയ വിശേഷം. എന്റെ സുഹൃത്തുക്കളിൽ പലരും വിവാഹിതരാണ്. ചിലർക്കൊക്ക ഭർത്താക്കന്മാരെ നഷ്ടപ്പെട്ടിട്ടുണ്ട.് മറ്റ് ചിലർ ഡിവോഴ്‌സ് ആയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ നീരജയുടെ കഥ കേട്ടപ്പോൾ പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ സാധിച്ചു. കാരണം നീരജ എന്ന കഥാപാത്രത്തിന്റെ ഭർത്താവ് അലക്‌സ് മരിക്കുന്നുണ്ട് ചിത്രത്തിൽ. പക്ഷേ നമ്മുടെ ഒരു പാർട്ട്ണർ മരിക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ മരിക്കുന്നില്ല എന്നതാണ് നീരജയിലൂടെ പറഞ്ഞുവയ്ക്കുന്നത്. ഒരു മനുഷ്യനാകുമ്പോൾ നമുക്ക് മാനസികമായും ശാരീരികവുമായിട്ടുള്ള ആഗ്രഹങ്ങൾ ഉണ്ടാവും. അതിൽ ശാരീരികമായിട്ടുള്ള ആഗ്രഹങ്ങളെ പറ്റിയാണ് നീരജ സംസാരിക്കുന്നത്. ഈ ആഗ്രഹങ്ങൾക്ക് മെയിൽ ഫീമെയിൽ വ്യത്യാസമൊന്നുമില്ല എന്നത് ഈ ചിത്രത്തിലെ നീരജ എന്ന ഫീമെയിൽ കഥാപാത്രം പറഞ്ഞയുന്നു. ഒരു സ്ത്രീക്ക് ഫിസിക്കൽ നീഡ്‌സ് ഉണ്ട് എന്നുപറയുമ്പോൾ സൊസൈറ്റി അതിനെ മറ്റൊരർത്ഥത്തിലാണ് കാണുന്നത്.
ജി.പിയോടൊപ്പമുള്ള ലൊക്കേഷൻ?
ജി.പി വളരെ ഈസിയായി സംസാരിക്കാൻ നമുക്ക് സ്വാതന്ത്ര്യമുളള ഒരാളാണ്. എന്ത് വിഷയമായാലും ജി.പി തന്നെ സംസാരിച്ചുതുടങ്ങും. അതുകൊണ്ടുതന്നെ എനിക്ക് ആ ഒരു ടെൻഷൻ ഉണ്ടായിരുന്നില്ല. ചിത്രത്തിനുവേണ്ടിയുള്ള ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോഴേക്കും നല്ലൊരു ഫ്രണ്ട്ഷിപ്പ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ജി.പിക്ക് ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഈ ചിത്രത്തിൽ.
വളരെ ചൂസി ആയിട്ട് സിനിമകൾ എടുക്കുന്ന ഒരാളാണല്ലോ ശ്രുതി?
ഇപ്പോൾ മിക്ക ആക്‌ടേഴ്‌സും അത്തരത്തിലാണ് ചിത്രങ്ങൾ എടുക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എനിക്ക് ശരിക്കും എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന ക്യാരക്ടർ ചെയ്യണം എന്നതാണ് ആഗ്രഹം. അങ്ങനെ അല്ലാത്ത ചിത്രങ്ങളും ചെയ്തിട്ടുണ്ട്. എല്ലായ്‌പ്പോഴും ഞാൻ എന്റെ 100% കൊടുത്തിട്ടാണ് ഓരോ കഥാപാത്രവും ചെയ്യുന്നത്. അതോടൊപ്പം എനിക്ക് നല്ല ടീമിന്റെ കൂടെ വർക്ക് ചെയ്യണം എന്ന ആഗ്രഹവുമുണ്ട്.
അഭിനയിച്ച സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടവ?
പ്രേതം എന്ന ചിത്രമാണ് എനിക്ക് ബേസ് നൽകിയത്. ജയേട്ടൻ എപ്പോഴും സെറ്റിലുണ്ടായിരുന്നു. ഞങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. വളരെ വലിയ കാര്യങ്ങൾ ഒന്നും പറഞ്ഞ് കൺഫ്യൂഷൻ ആക്കാതെ വളരെ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ ജയേട്ടൻ ഞങ്ങൾക്ക് പറഞ്ഞുതന്നു. ഞാൻ ഒരു തുടക്കക്കാരി ആയതുകൊണ്ടുതന്നെ ആ സെറ്റിൽ ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്.(ചിരി) മധുരം എന്ന ചിത്രത്തിലേക്ക് പോയാൽ എല്ലാം മധുരമായ ഓർമ്മകളാണ്.
ശ്രുതിയുടെ ഇഷ്ടഭക്ഷണം എന്തൊക്കെയാണ്?
ഞാൻ ഒരു ഫുഡിയാണ്. അതുകൊണ്ടുതന്നെ എല്ലാ പുതിയ ഭക്ഷണങ്ങളും ട്രൈ ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ കംഫർട്ട് ഫുഡ് എന്നുപറയുന്നത് എപ്പോഴും തൈര് സാദം, അച്ചാർ, പപ്പടം എന്നിവയാണ്.