തെന്നിന്ത്യൻ താര സുന്ദരിയും താര പുത്രിയുമാണ് ശ്രുതി ഹാസൻ. ഹിന്ദി സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതു. പിന്നീട് തെന്നിന്ത്യയിൽ തിളങ്ങിയ നടിയാണ് ശ്രുതി. തമിഴ്, തെലുങ്ക് സിനിമകളിലെ മുൻ നിര നായികയായ നടി പ്രതിഫലക്കാര്യത്തിലും മുൻ നിരയിലാണു.തെലുങ്കിൽ വാൽട്ടാർ വീരയ്യ, വീര സിംഹ റെഡി, സലാർ എന്നിവയാണ് ശ്രുതിയുടെ പുതിയ സിനിമകൾ.
വാൽട്ടാർ വീരയ്യ എന്ന സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിൽ ശ്രുതി ഹാസൻ പങ്കെടുത്തിരുന്നില്ല. ഇത് എന്ത് കൊണ്ടാണെന്ന് സംബന്ധിച്ച് പല തരം അഭ്യൂഹങ്ങൾ ഉണയിരുന്ന്. നടി മാനസികമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ചികിത്സ തേടുകയുമാണെന്നായിരുന്നു റിപ്പോർട്ട്.ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ശ്രുതി ഹാസൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരണം.
'ഇത് പോലുള്ള തെറ്റായ വിവരങ്ങളും ഇത്തരം വിഷയങ്ങളുടെ അമിതമായ നാടകീയ വൽക്കരണവും അശ്രദ്ധമായ കൈകാര്യം ചെയ്യലും ആണ് മാനസിക ആരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ ആളുകളെ ഭയപ്പെടുത്തുന്നത്. അത് നടക്കില്ല'
ഞാൻ എപ്പോഴും മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കും. എല്ലാ തരത്തിലും സ്വയം ശ്രദ്ധ നൽകുന്നതിനെ ഞാൻ പ്രോത്സാഹിപ്പിക്കും. എനിക്ക് വൈറൽ പനി ആയിരുന്നു. ഇനി നിങ്ങൾക്ക് അത്തരം പ്രശ്നം വരികയാണെങ്കിൽ തെറാപിസ്റ്റിനെ കാണിക്കൂ, ശ്രുതി ഹാസൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
നേരത്തെ തനിക്ക് പിസിഒഎസ് ഉള്ള കാര്യം ശ്രുതി ഹാസൻ തുറന്ന് പറഞ്ഞിരുന്നു. ആർത്തവ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ മടിക്കേണ്ടതില്ലെന്നും വണ്ണം വെക്കൽ, മൂഡ് സ്വിംഗ്സ്, മുടി കൊഴിച്ചിൽ, മുഖക്കുരു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ സ്ത്രീകൾ അനുഭവിക്കുന്നുണ്ടെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.