NEWS

നിവിൻ പോളിയുടെ 'താരം' ത്തിലൂടെ എസ്.എസ്.തമൻ മലയാള സിനിമയിലേക്ക്

News

നിവിൻ പോളി, സംവിധായകൻ, വിനയ് ഗോവിന്ദ് കൂട്ടുകെട്ടിൽ കഴിഞ്ഞ നവംബർ മാസം  ചിത്രീകരണം തുടങ്ങിയ മലയാള ചിത്രമാണ് 'താരം'. നിവിൻ പോളിക്കൊപ്പം നിഖില വിമൽ, വിനയ് ഫോർട്ട്,  'പത്തൊൻപതാം നൂറ്റാണ്ട്' ഫെയിം കയാതു ലോഹർ, കൃഷ്ണ ശങ്കർ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രത്തിന്റെ സംഗീത സംവിധായകനായി രാഹുൽ രാജിനെയാണ് അപ്പോൾ കരാർ ചെയ്തിരുന്നത്.  പിന്നീട് ഏതോ ചില കാരണങ്ങളാൽ ഈ ചിത്രം പൂർണ്ണമായും ഉപേക്ഷിച്ചുവെന്നുള്ള ഊഹാപോഹങ്ങൾ പുറത്തുവന്നിരുന്നു.

എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ  ചിത്രീകരണം ഉടനെ തുടങ്ങുവാനിരിക്കുകയാണത്രെ! അതേ സമയം ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഈ ചിത്രത്തിന് സംഗീതം നൽകുന്നത് തമിഴിലും, തെലുങ്കിലും പ്രശസ്ത സംഗീത സംവിധായകനായി പ്രവർത്തിച്ചു വരുന്ന എസ്.എസ്.തമനാണത്രെ! ഈയിടെ പുറത്തുവന്ന വിജയ്‌യുടെ 'വാരിസ്സ്' എന്ന ചിത്രത്തിന് ഇദ്ദേഹമായിരുന്നു സംഗീതം നൽകിയിരുന്നത്. ഷങ്കർ സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'ബോയ്സ്' എന്ന ചിത്രത്തിൽ 5 ബോയ്സിൽ ഒരാളായി അഭിനയിച്ച എസ്.എസ്.തമൻ പിന്നീട് സംഗീത സംവിധായകനായി ഉയരങ്ങളെ തൊടുകയായിരുന്നു. നിവിൻ പോളിയുടെ 'താരം' എന്ന ചിത്രം മുഖേന എസ്.എസ്.തമൻ മലയാള സിനിമയിൽ പ്രവേശിക്കാനിരിക്കുന്ന ഇക്കാര്യം ഈ ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ തന്നെയാണ് പറത്തുവിട്ടിരിക്കുന്നത്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ പുറവത്തുവരുമെന്നു പ്രതീക്ഷിക്കാം!


LATEST VIDEOS

Top News