38 വർഷം മുൻപ് ഭരതന്റെ ചിലമ്പിലൂടെ ഒരു പുതുമുഖ വില്ലനായി തികഞ്ഞ ഒരു അഭ്യാസി , അഭ്യാസി ആയി തന്നെ അഭിനയിക്കാൻ വന്നപ്പോൾ ആ സിനിമയുടെ ഫൈറ്റ്മാസ്റ്റർ ഗോപാലൻ ഗുരുക്കൾ ആയിരുന്നു .അന്ന് ഗുരുക്കളുടെ സഹായിയായി വന്നത് മലേഷ്യ ഭാസ്കരൻ മാഷ്.പിന്നീട് ബാബു ആൻറണിയുടെ കൂടുതൽ സിനിമയിലും മലേഷ്യ ഭാസ്കരൻ ആയിരുന്നു ഫ്ലൈറ്റ് മാസ്റ്റർ ദീർഘകാല ഇടവേള , ഇടവേള കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒട്ടും തന്നെ ആരാധന കുറവില്ലാത്ത ഒരേയൊരു നടൻ അത് ബാബു ആന്റണി തന്നെ. കഴിഞ്ഞ ദിവസം അബ്ബാം മൂവീസിന്റെ ഒമർ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയ്സ് സിനിമയുടെഷൂട്ടിംഗ് മലയാറ്റൂർ ഭാഗത്ത് നടക്കുമ്പോൾ തടിച്ചുകൂടിയ ജനവും ബസ്സിലും കാറിലും മറ്റു ഇതര വാഹനങ്ങളിലും യാത്ര ചെയ്യുന്നവരും സെറ്റിൽ തലയെടുപ്പോടെ നിൽക്കുന്ന ബാബു ആന്റണിയെ കണ്ടു .ദേ ബാബു ആന്റണി എന്നാർത്ത് വിളിക്കുന്നു, സെൽഫി എടുക്കലും പ്രായമുള്ളവർ പോലും ഈ ആക്ഷൻ കിങ്ങിനെ ഹസ്തദാനം ചെയ്യുന്നു. കാരവാനിൽ നിന്നും ഇറങ്ങി സെറ്റിലെത്തിയ സ്റ്റാർ നേരെ എൻറെ അരികിൽ വന്ന് കൈ തന്ന് ഹഗ്ചെയ്തു. പഴയകാല സ്മരണകൾ ഒന്ന് അയവിറക്കി. ഞാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയിരിക്കുമ്പോൾ കടൽ ,സ്പെഷ്യൽ സ്കോഡ് ,ഇന്ത്യൻ മിലിറ്ററി ഇൻലിജൻസ്, ബോക്സർ തുടങ്ങി കുറച്ചു സിനിമകളിൽ ഞാൻ ബാബു ആന്റണിക്കൊപ്പംവർക്ക് ചെയ്തിട്ടുണ്ട്. ഇതിൽ മിക്ക സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്.കടൽ സിനിമയിൽ ഞാനും ബാബു ആൻറണിയും കടപ്പുറത്ത് സോളോ ഫൈറ്റും ചെയ്തിട്ടുണ്ട്. രണ്ടുമൂന്നു ദിവസമായി ബാഡ് ബോയ്സ് ലൊക്കേഷനിലാണ് ഞാനും ഫൈറ്റേഴ്സും. കറ തീർന്ന ഒരു കായികാഭ്യാസിയുടെ കരുത്ത് ഇന്നലത്തെ ഫൈറ്റിൽ ഞാൻ ബാബു ആന്റണിയിൽ കണ്ടു.