NEWS

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

News

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ ഇന്ന് (21-07-23) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാർഡുകൾ പ്രഖ്യാപിക്കുക.

നേരത്തെ 19 ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് പുരസ്കാര പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.

മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ആണ്‌ നടന്മാരുടെ പട്ടികയിൽ അവസാന റൗണ്ടിൽ എത്തിയിട്ടുള്ളത്‌ എന്നാണ്‌ സൂചന. ഒപ്പം മലയൻകുഞ്ഞിലെ അഭിനയത്തിന് ഫഹദ് ഫാസിലിനെയും പരിഗണിക്കുന്നു. ടോവിനോ തോമസും മത്സരരംഗത്തുണ്ട്. ദർശന രാജേന്ദ്രനും വിൻസി അലോഷ്യസും, സെറിൻ ഷിഹാബും, ദേവി വർമ്മയും മികച്ച നടിക്കുള്ള അവസാന പട്ടികയിൽ എത്തിയിട്ടുണ്ട്‌.


LATEST VIDEOS

Latest