NEWS

തുടർച്ചയായി ഹിറ്റുകളും സൂപ്പർ ഹിറ്റുകളും, 'കാർത്തി 26' ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് കാർത്തി. 'കൈതി', 'സുൽത്താൻ', 'പൊന്നിയിൻ സെൽവൻ', 'സർദാർ' തുടങ്ങി തുടർച്ചയായി വിജയ ചിത്രങ്ങൾ നൽകിയ താരമാണ് കാർത്തി. ഇദ്ദേഹം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് 'ജപ്പാൻ' എന്ന ചിത്രത്തിലാണ്. 'കുക്കൂ', 'ജോക്കർ', 'ജിപ്‌സി' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രാജു മുരുഗൻ സംവിധാനം ചെയ്യുന്ന 'ജപ്പാൻ' അടുത്തുതന്നെ റിലീസാകാനിരിക്കുകയാണ്. അതുപോലെ കാർത്തി പ്രധാന കഥാപാത്രത്തിൽ വരുന്ന 'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗവും ഏപ്രിൽ മാസം പുറത്തു വരാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാർത്തി അഭിനയിക്കാനിരിക്കുന്ന അടുത്ത ചിത്രം കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.

വിജയ് സേതുപതി നായകനായി വന്ന 'സൂദ് കവും', 'കാതലും കടന്തു പോകും', 'കുട്ടി സ്റ്റോറി' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നളൻ കുമാരസാമിയുടെ സംവിധാനത്തിലാണത്രെ കാർത്തിയുടെ അടുത്ത ചിത്രം ഒരുങ്ങുന്നത്. ഇത് കാർത്തിയുടെ 26-മത്തെ ചിത്രമാണ്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'സ്റ്റുഡിയോഗ്രീൻ' ആണ്. ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ കാർത്തിയുടെ കൂടെ നായകിയായി അഭിനയിക്കാൻ പ്രശസ്ത ബോളിവുഡ് താരമായ ഗായത്രി ഭരദ്വാജെയാണത്രെ കരാർ ചെയ്തിരിക്കുന്നത്. 'ടിൻഡോര', 'ടൈഗർ നാഗേശ്വര റാവു', 'ഇട്ടു സി പാത്ത്' എന്നീ സിനിമകളിൽ നായികയായി അഭിനയിച്ച താരമാണ് ഗായത്രി ഭരദ്വാജ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം (മാർച്ച്) പൂജയോടെ ആരംഭിക്കുമെന്നും, ഇതിന്റെ ഔദ്യോഗിക അറിയിപ്പ് അടുത്തുതന്ന ഉണ്ടാകുമെന്നുമാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News