NEWS

ശിവകാർത്തികേയൻ ചിത്രത്തിലൂടെ നിർമ്മാതാവുമാകുന്ന സുധ കൊങ്കര

News

തമിഴിൽ റിലീസായി സൂപ്പർഹിറ്റായ 'സൂരറൈ പോട്രു' എന്ന ചിത്രത്തിന് ശേഷം സൂര്യ, സുധ കൊങ്കര കൂട്ടുകെട്ടിൽ ഒരുങ്ങാനിരുന്ന ചിത്രമായിരുന്നു 'പുറനാനൂറ്'. എന്നാൽ സൂര്യക്കും, സംവിധായികയായ സുധ കൊങ്കരക്കും ഇടയിൽ ഉണ്ടായ അഭിപ്രായവ്യത്യാസനകൾ കാരണം സൂര്യ ഈ ചിത്രത്തിൽ നിന്നും പിന്മാറി. ഇതിനെ തുടർന്ന് ഈ ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകനായി എത്തുന്നതെന്ന റിപ്പോർട്ട് കുറച്ചു ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. ശിവകാർത്തികേയൻ ഇപ്പോൾ എ.ആർ.മുരുഗദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം 'ഡോൺ' ചിത്രം സംവിധാനം ചെയ്ത സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും അഭിനയിക്കാൻ ഒപ്പുവെച്ചിട്ടുണ്ട്. അതിനാൽ സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘പുറനാനൂറ്’ എപ്പോൾ തുടങ്ങുമെന്നത് കുറിച്ച് ഒരു കൃത്യ വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ 'പുറനാനൂറ്' ആരാണ് നിർമ്മിക്കുന്നത് എന്നത് കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ശിവകാർത്തികേയൻ്റെ സുഹൃത്തും, ‘പ്രിൻസ്; 'മാവീരൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവുമായ അരുൺ വിശ്വവും, തമിഴ്നാട് മന്ത്രി സഭയിൽ അംഗം വഹിക്കുന്ന ഉദയനിധി സ്റ്റാലിൻ്റെ ബന്ധു രതീഷും, ഫസ്റ്റ് കോപ്പി നിർമ്മാതാവ് എന്ന നിലയിൽ സുധ കൊങ്കരയും ചേർന്നാണത്രെ ഈ ചിത്രം നിർമ്മിക്കുന്നത്. വളരെ ബ്രമ്മാണ്ഡമായി ഒരുങ്ങാനിരിക്കുന്ന ചിത്രമാണത്രെ 'പുറനാനൂറ്'.


LATEST VIDEOS

Top News