NEWS

സുധകൊങ്കര, സൂര്യക്കായി ഒരുക്കിയ കഥയിൽ ശിവകാർത്തികേയൻ

News

തമിഴിൽ 'ദ്രോഹി', 'ഇറുതിസുട്രു' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സുധ കൊങ്കര സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് 'സുരറൈപോട്രു'. വമ്പൻ വിജയമായ ഈ ചിത്രത്തിന് ദേശീയ അവാർഡുകളും ലഭിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രത്തിനെ ഹിന്ദിയിൽ അക്ഷയ് കുമാറിനെ നായകനാക്കി റീമേക്ക് ചെയ്തു വരികയാണ് സുധ കൊങ്കര. അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിനെ തുടർന്ന് സൂര്യയെ നായകനാക്കി 'പുറനാനൂറ്' എന്ന ചിത്രമാണ് സുധ കൊങ്കര സംവിധാനം ചെയ്യാനൊരുങ്ങി വന്നത്. എന്നാൽ ചില കാരണങ്ങളാൽ സൂര്യ  ഈ ചിത്രത്തിൽ അഭിനയിക്കാൻ  താല്പര്യം കാണിക്കാതെ, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ കരാറിൽ ഒപ്പിടുകയാണുണ്ടായത്.  ഇതിന് തുടർന്ന് സുധകൊങ്കര, മറ്റുചില നായക നടന്മാരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇപ്പോൾ  'പുറനാനൂറ്' ചിത്രത്തിൽ ശിവകാർത്തികേനാണ് നായകനാകാൻ പോകുന്നത് എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സുധകൊങ്കരയും, ശിവകാർത്തികേയനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന 'അമരൻ' എന്ന ചിത്രത്തിന്റെയും, എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രത്തിന്റെയും ചിത്രീകരണം കഴിഞ്ഞതിന് ശേഷമേ തുടങ്ങുകയുള്ളൂ എന്നും പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Latest