NEWS

പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പും ഗ്യാങ്ങും ഓണത്തിന് റിലീസ് ആകുന്നു

News

കേരള സൃഷ്ടിക്കു കാരണഭൂതനായ മഹാവിഷ്ണുവിൻ്റെ അവതാരമേത്?
അതിനുത്തരം ഉടൻ തന്നെ വന്നു -
 പിണറായി സഖാവ്.
 ഒരുഅദ്ധ്യാപകൻ്റെ കുട്ടിയോടുള്ള ചോദ്യമായിരുന്നു ഇത്.
എന്നാൽ ഉത്തരം വന്നത് സുകുമാരക്കുറുപ്പിൽ നിന്നാണ്.
ഈ ഉത്തരം കേട്ട് പലരും ഞെട്ടി... ചിലർ ചിരി ഒതുക്കി...
ചോദ്യകർത്താവായ അദ്ധ്യാപകനായി ജോണി ആൻ്റെണിയും, ഉത്തരം നൽകിയ സുകുമാരക്കുറുപ്പായി അബു സലിമുമാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്.
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ടീസറിലെ രസകരമായ സീനുകളിൽ ഒന്നാണിത്.
 ഈ ചിത്രത്തിൻ്റെ പൊതു സ്വഭാവത്തെ ത്തന്നെയാണ് ഈ ടീസർ കാട്ടിത്തരുന്നത്.
പൂർണ്ണമായും, ഹ്യൂമർ.ത്രില്ലർ ജോണറിലൂടെയാണ് ഷെബി ചൗഘട്ട് ഈ ചിത്രത്തെ അണിയിച്ചൊരു ക്കുന്നത്.
ഈ ഓണക്കാല മാഘോഷിക്കാനായി സുകുമാരക്കുറുപ്പും എല്ലാ പിടികിട്ടാപ്പുള്ളികളും റിലീസ് ആകുന്നു.
പുതുമകളെ എന്നും രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്ഥമായ ഒരു കലാവിരുന്നു തന്നെ ആയിരിക്കും ഗ്വാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.
അബു സലിം എന്ന നടന്ന്, പുതിയൊരു വഴിത്തിരിവു കൂടി സമ്മാനിക്കുന്ന തായിരിക്കും ഈ ചിത്രം 
ചെറിയ ക്യാൻവാസ്സിലൂടെ കാമ്പുള്ള ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ഷെബി ചനഘട്ടിൻ്റെ മറ്റൊരു പുതുമ നിറഞ്ഞ ചിത്രമാണിത്.
പ്രജീവം മുവീസിൻ്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 
ഷാജി കൈലാസ്_ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻഷാജി കൈലാസ് നായകനാകുന്ന ഈ ചിത്രത്തിൽ ജോണി ആൻ്റെണി ടിനി ടോം, സൂര്യാകൃഷ്, ശ്രീജിത്ത് രവി, എബിൻ ബിനോ ' , വൈഷ്ണവ് ബിജു , സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ സുജിത് ശങ്കർ, കൃഷ്ണേന്ദു, സ്വരൂപ് വിനു, പാർവ്വതി രാജൻശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്,രജിത് കുമാർ, സോണിയ മൽഹാർ സുന്ദർ പാണ്ഡ്യൻ, ലാൽ ബാബു ,അനീഷ് ശബരി, മാത്യൂസ് ഏബ്രഹാം.
എന്നിവരും പ്രധാന താരങ്ങളാണ്. 
തിരക്കഥ - വി.ആർ. ബാലഗോപാൽ.
ഗാനങ്ങൾ. ഹരിനാരായണൻ.
സംഗീതം - മെജോ ജോസഫ് '.
ഛായാഗ്രഹണം - രതീഷ് രാമൻ.
എഡിറ്റിംഗ് - സുജിത്  സഹദേവ്'
കലാസംവിധാനം - സാബുറാം
പ്രൊജക്റ്റ് ഡിസൈൻ-മുരുകൻ.എസ്.

സെപ്റ്റംബർ പതിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
 


LATEST VIDEOS

Top News