ലുക്ക്മാൻ അവറാൻ, ചെമ്പന്‍ വിനോദ് ജോസ്, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രമാണ് സുലൈഖ മന്‍സില്‍. മലബാറിലെ ഒരു മുസ്ലീം വിവാഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
ദീപ തോമസ്, ഗണപതി, അദ്രി ജോയ്, ജോളി ചിറയത്ത്, അര്‍ച്ചന പത്മിനി, ശബരീശ് വർമ്മ, മാമുക്കോയ, അമാല്‍ഡ ലിസ്, ഷെബിൻ ബെൻസൺ, നിര്‍മ്മല്‍ പാലാഴി എന്നിവരാണ് മറ്റു താരങ്ങള്‍. കണ്ണന്‍ പട്ടേരി ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.