NEWS

സുമലതയുടെ മകൻ വിവാഹിതനായി

News

ബംഗളൂരു:   തെന്നിന്ത്യയിലെ പ്രമുഖ ചലച്ചിത്രതാരവും മണ്ട്യ എംപിയുമായ സുമലതയുടെയും കന്നഡത്തിലെ സൂപ്പർതാരവും കോൺഗ്രസ്സ് നേതാവുമായിരുന്ന  അന്തരിച്ച അംബരീഷിനെയും മകൻ അഭിഷേക് അംബരീഷ് വിവാഹിതനായി .പ്രശസ്ത മോഡലും ഫാഷൻ ഡിസൈനറുമായ അവിവ ബിദ പ്പയാണ് വധു .ബെംഗളൂരുവിലെ പാലസ്‌ ഗ്രൗണ്ട്‌ ആഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങു് .സിനിമാരംഗത്തെ പ്രമുഖരായ രജനികാന്ത് ,മോഹൻ ബാബു ,യാഷ്‌ ,സുദീപ് ,സുഹാസിനി തുടങ്ങിയവരും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ,ക്രിക്കറ്റ് താരം അനിൽ കുംബ്ലെ ഉൾപ്പെടെ സാമൂഹ്യ രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖരും വധൂവരന്മാരെ ആശീർവദിക്കാനെത്തിയിരുന്നു .ഏതാനും കന്നഡസിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ്‌ അഭിഷേക്‌ .നാളെയാണ്             വിവാഹസൽക്കാരം


LATEST VIDEOS

Top News