തമിഴ്, തെലുങ്ക് സിനിമയിലെ പ്രശസ്തയായ നടിയും, ആന്ധ്രാ സംസ്ഥാന ടൂറിസം വകുപ്പ്
മന്ത്രിയുമായ റോജാ, പോൺ ചിത്രങ്ങൾ മൂലം പ്രശസ്തയായ നടിയായ സണ്ണി ലിയോണിനെ ഒരു കാരണവും ഇല്ലാതെ ഈയിടെ പരാമർശിക്കുകയുണ്ടായി. അതിനെ തുടർന്ന് സണ്ണി ലിയോൺ റോജക്കെതിരെ ഇപ്പോൾ ആഞ്ഞടിച്ചിരിക്കുകയാണ്. അതിനുണ്ടായ സംഭവം ഇതാണ്...
ആന്ധ്രാപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനോടനുബന്ധിച്ചു ആന്ധ്രയിലെ ജനസേനാ പാർട്ടി നേതാവും, നടനുമായ പവൻ കല്യാൺ കഴിഞ്ഞ രണ്ടാഴ്ചയായി 'വരാഹി യാത്ര' എന്ന പേരിൽ പാദ യാത്ര നടത്തുകയുണ്ടായി. അപ്പോൾ പവൻ കല്യാൺ, ആന്ധ്രാ മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് മറുപടിയായി ജഗൻ മോഹൻ റെഡ്ഡിയുടെ മന്ത്രി സഭയിലെ ആന്ധ്രാ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയും, നടിയുമായ റോജ, 'പവൻ കല്യാൺ ഒരു നടനാണ്, അതിനാലാണ് ആളുകൾ അദ്ദേഹത്തെ കാണാൻ വരുന്നത്. എന്നാൽ ഇങ്ങിനെ കാണാൻ വരുന്നവരെല്ലാം വോട്ട് ചെയ്യാൻ പോകുന്നില്ല. അതെല്ലാം വെറും സ്വപ്നമാണ്. പവൻ കല്യാൺ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കു പാഠം എടുക്കുവാൻ വരേണ്ട! അത് സണ്ണി ലിയോണിന്റെ ധാർമ്മികതയെക്കുറിച്ചു
പാരായണം ചെയ്യുന്നതുപോലെയാണ്' എന്ന് പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന്, സണ്ണി ലിയോണിന്റെ ആരാധകർ അവരുടെ സോഷ്യൽ മീഡിയ സൈറ്റുകളിൽ റോജയെ വിമർശിക്കുകയും, സണ്ണി ലിയോണിനെ അധിക്ഷേപകരമായി സംസാരിച്ചുവെന്ന് പറഞ്ഞ് വിവിധ തരത്തിൽ കമന്റുകളും പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങിനെ തനിക്കെതിരായ വിമർശനങ്ങളെ കുറിച്ചറിഞ്ഞ സണ്ണി ലിയോൺ റോജയെ ശക്തമായി അപലപിച്ചു അവർ പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിൽ, ''ഞാനൊരു പോൺ നടിയാണ്. എന്നിരുന്നാലും, എന്റെ ഭൂതകാലത്തെക്കുറിച്ച് ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല. ഞാൻ എന്ത് ചെയ്യണമെന്ന് ആഗ്രഹിച്ചുവോ അത് സന്തോഷത്തോടെയേ ചെയ്തിട്ടുള്ളൂ. എന്നാൽ നിങ്ങൾ അങ്ങിനെ ചെയ്യുന്ന വ്യക്തിയല്ല. നിങ്ങളും, ഞാനും തമ്മിലുള്ള വ്യത്യാസം ഞാൻ അശ്ലീലലോകം ഉപേക്ഷിച്ചു. എന്നാൽ നിങ്ങൾ ഇനിയും അത് ഉപേക്ഷിച്ചിട്ടില്ല'' എന്നാണ് റോജക്കെതിരെ സണ്ണി ലിയോൺ ആഞ്ഞടിച്ചിരിക്കുന്നത്. ഈ വിഷയം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. .