NEWS

സൂപ്പർഹിറ്റായ 'ഡാഡ' സംവിധായകനും, 'ജയം' രവിയും ഒന്നിക്കുന്ന ചിത്രം

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ 'ജയം' രവി നായകനായി അഭിനയിച്ചു ഈയിടെ റിലീസായ 'ഇരൈവൻ', 'സൈറൻ' എന്നീ രണ്ടു ചിത്രങ്ങളും വൻ പരാജയമായിരുന്നു. ഈ ചിത്രങ്ങൾക്ക് മുൻപ് റിലീസായ മണിരത്നത്തിന്റെ  'പൊന്നിയിൻ സെൽവൻ' 'ജയം' രവിക്ക് നല്ല പേര് വാങ്ങിത്തന്നിരുന്നു. അടുത്ത് 'ജയം' രവിയുടേതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'ബ്രദർ', 'ജീനി'  'കാതലിക്ക നേരമില്ലൈ' എന്നിവയാണ്. ഇതിൽ കൃത്തികാ ഉദയനിധി സംവിധാനനം ചെയ്യുന്ന 'കാതലിക്ക നേരമില്ലൈ' എന്ന ചിത്രണമാണ് അടുത്ത് റിലീസാകാനിരിക്കുന്നത്. ഇതിൽ 'ജയം' രവിക്കൊപ്പം നായികയായി അഭിനയിക്കുന്നത് നിത്യാമേനോൻ ആണ്. ചിത്രത്തിന് സംഗീതം നൽകുന്നത് എ.ആർ.റഹ്‌മാനാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. മറ്റുള്ള രണ്ടു ചിത്രങ്ങളുടെ ചിത്രീകരണം ഇപ്പോൾ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് 'ജയം' രവി അടുത്ത് ഈയിടെ റിലീസായി സൂപ്പർഹിറ്റായ 'ഡാഡ' എന്ന ചിത്രം സംവിധാനം ചെയ്ത ഗണേഷ് ബാബു  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നുള്ള വിവരം ലഭിച്ചിരിക്കുന്നത്. ഗണേഷ് ബാബു ഒരുക്കിയിരിക്കുന്ന കഥ   'ജയം' രവിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നും അതിനാൽ ചിത്രത്തിന്റെ ഔദ്യോകിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.


LATEST VIDEOS

Latest