വര്‍ഷങ്ങള്‍ക്ക് മുമ്പ് താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്.
ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷൻ (ബിഎംടിസി) ഡിപ്പോയിലാണ് അദ്ദേഹം അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ഡിപ്പോയിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരുമായി വിശേഷങ്ങള്‍ പങ്കിട്ട താരം അവര്‍ക്കൊപ്പം ഒരുമിച്ച് ഫൊട്ടോ എടുത്ത ശേഷമാണ് മടങ്ങിയത്. ബെംഗളൂരുവില്‍ ജനിച്ച രജനികാന്ത് സിനിമയില്‍ എത്തുന്നതിന് മുന്‍പ് ബസ് കണ്ടക്ടറായും അതിനും മുന്‍പ് മറ്റ് പല ജോലികളും ചെയ്തിട്ടുണ്ട്.