'കൂലി' എന്ന ചിത്രത്തിന് ശേഷം രജനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ജയിലർ-2' ആണ്. 'കൂലി'യുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം രജനികാന്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി നെൽസന്റെ സംവിധാനത്തിൽ 'ജയിലർ-2'ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
ഈ ചിത്രത്തിൽ രജനികാന്തിനൊപ്പം എസ്.ജെ.സൂര്യ, രമ്യകൃഷ്ണൻ, 'യോഗി' ബാബു, മിർണ മേനോൻ, ബാലകൃഷ്ണ, ശിവരാജ്കുമാർ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. 'ജയിലർ' ആദ്യ ഭാഗത്തിൽ മലയാള നടനായ വിനായകനാണ് പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ മറ്റൊരു മലയാള നടനായ സുരാജ് വെഞ്ഞാറമൂട് 'ജയിലർ-2'ൽ ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.
എന്നാൽ അദ്ദേഹം അവതരിപ്പിക്കാനിരിക്കുന്ന കഥാപാത്രം കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് ഈയിടെ റിലീസായ 'വീര ധീര സൂരൻ' എന്ന സിനിമയിൽ എസ്.ജെ. സൂര്യയ്ക്ക് അടുത്തായി മറ്റൊരു വില്ലനായി സുരാജ് വെഞ്ഞാറമൂട് അഭിനയിച്ചിരുന്നു. അതിനുശേഷം സുരാജ് വെഞ്ഞാറമൂട് ഇപ്പോൾ 'ജയിലർ-2' മുഖേന രജനികാന്തിനൊപ്പവും അഭിനയിക്കുകയാണ്. .