നടൻ്റെ ഈ ആഗ്രഹം കണ്ഠര് രാജീവരുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
തനിക്ക് വേഗം മരിച്ച് ഒരു തന്ത്രി കുടുംബത്തിൽ പുനർജനിക്കാനാണ് ആഗ്രഹമെന്ന് മുൻ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ പുറത്ത് നിന്ന് തൊഴുകയല്ല, അകത്തു കയറി തഴുകണമെന്നാണ് മോഹമെന്നും അദ്ദേഹം പറഞ്ഞു. നടൻ്റെ ഈ ആഗ്രഹം കണ്ഠര് രാജീവരുമായി പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
എന്നാൽ ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ 2016 ൽ വിവാധമായെന്നും ബ്രാഹ്മണനാകണമെന്ന് ആവശ്യപ്പെട്ടു എന്ന നിലയിൽ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മകൾ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായി സുരേഷ് ഗോപി കുടുംബസമേതം കഴിഞ്ഞ ദിവസം ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വന്നിരുന്നു. മോദിയുമായുള്ള കുടിക്കാഴ്ചയുടെ ഫോട്ടോകൾ സുരേഷ് ഗോപി പങ്കുവച്ചിരുന്നു. MODI, the Family Man.. PARIVAROM ki NETA എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രങ്ങൾ സുരേഷ് ഗോപി പങ്കുവെച്ചത്.
ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു മകൾ ഭാഗ്യയുടെ വിവാഹ നിശ്ചയം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവിവരന്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ ഗുരുവായൂരിൽ വെച്ചാണ് നടക്കുക. വിവാഹ ചടങ്ങിന് ശേഷം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 20ന് റിസപ്ഷന്‍ നടക്കുമെന്ന് നേരത്തെ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.