NEWS

സുരേഷ് ഗോപിക്ക് വില്ലനാകുന്ന എസ്.ജെ.സൂര്യ

News

സുരേഷ് ഗോപിയുടെ 251-മത്തെ  ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കാനാണ്   എസ്.ജെ.സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത്

തമിഴിൽ അജിത് നായകനായ 'വാലി', വിജയ് നായകനായ 'ഖുഷി', തുടങ്ങി ചില വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്ത എസ്.ജെ.സൂര്യ, നടനായും, സംഗീത സംവിധായകനായും, നിർമ്മാതാവായും കൂടി  അറിയപ്പെടുന്ന ഒരു വ്യക്തിയാണ്. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമയിൽ തിരക്കുള്ള ഒരു നടനായി തുടർന്ന് സിനിമകളിൽ അഭിനയിച്ചുവരുന്ന എസ്.ജെ.സൂര്യ അടുത്ത് മലയാള സിനിമയിലും അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന, സുരേഷ് ഗോപിയുടെ 251-മത്തെ  ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കാനാണ്   എസ്.ജെ.സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

തമിഴിൽ സംവിധായകനായും, നിർമ്മാതാവായും, സംഗീത സംവിധായകനായും തിളങ്ങിയ എസ്.ജെ. സൂര്യ മലയാളത്തിനും ഏറെ പരിചിതനാണ്. 'മാർക്ക് ആന്റണി', 'ജിഗർദണ്ഡ ഡബിൾ എക്സ്' എന്നിവയാണ് താരത്തിന്റെതായി  അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങൾ. കമൽഹാസന്റെ 'ഇന്ത്യൻ-2'വിൽ ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്ന എസ്.ജെ.സൂര്യ, ധനുഷ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഏതു കഥാപാത്രമായാലും അതിനെ തന്റെ അഭിനയ മികവ് കൊണ്ട് വ്യത്യസ്താമാക്കുന്ന  ഒരു താരമാണ് എസ്.ജെ.സൂര്യ.


LATEST VIDEOS

Top News