NEWS

ഗംഗുവ'ക്ക് ലഭിച്ച മോശമായ റിപ്പോർട്ട്... കാർത്തിക് സുബുരാജിന് സൂര്യ നൽകിയ താക്കീത്...

News

സൂര്യ, 'ശിരുത്തൈ' ശിവാ കൂട്ടുകെട്ടിൽ ബ്രമ്മാണ്ഡമായി ഒരുങ്ങി ഈയിടെ റിലീസായ തമിഴ് ചിത്രമാണ് 'ഗംഗുവ'. എന്നാൽ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടാതെ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയും, സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ ട്രോൾ ചെയ്യപ്പെട്ടും കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം കാരണം ഈ സിനിമയുടെ റിലീസിന് മുമ്പ് ഇന്ത്യയൊട്ടാകെയുള്ള പ്രൊമോഷൻ പരിപാടികളിൽ സൂര്യയും, സംവിധായകനായ ശിവയും, നിർമ്മാതാവായ ജ്ഞാനവേൽ രാജയും സംസാരിച്ച, പുറത്തുവിട്ട ബിൽഡ്-അപ്പ് വാർത്തകളാണെന്നാണ് പറയപ്പെടുന്നത്. ഇതിനാൽ സൂര്യ ഇപ്പോൾ വളരെയധികം അസ്വസ്ഥനായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അതിനാൽ സൂര്യ തന്റെ അടുത്ത ചിത്രം സംബന്ധമായി ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും, അതിനോടനുബന്ധിച്ചു സൂര്യ ചിത്രത്തിന്റെ സംവിധായകനായ കാർത്തിക് സുബ്ബരാജിന് ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നുമുള്ള വാർത്തകളാണ് കോളിവുഡിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത് പ്രകാരം, സിനിമയിൽ കാണിക്കുന്ന രംഗങ്ങൾ മാത്രമേ ട്രെയിലറിൽ ഉൾപ്പെടുത്താവൂ. സിനിമയിലുള്ള വിഷയങ്ങളെ കുറിച്ച് മാത്രമേ പ്രമോഷൻ നടത്താവു, ഒരു കാരണവശാലും ചിത്രം കുറിച്ച് വളരെയധികം ബിൽഡ്-അപ് വാർത്തകൾ പുറത്തുവിടരുത് എന്നിങ്ങനെയുള്ള ഉപദേശങ്ങളാണത്രെ കാർത്തിക് സുബുരാജിന് സൂര്യ നൽകിയിരിക്കുന്നത്. സിനിമാ ആരാധകർ വളരെ പ്രതീക്ഷകളോടെ തിയേറ്ററിലേക്ക് ചിത്രം കാണാൻ വരുമ്പോൾ അവരുടെ പ്രതീക്ഷക്കനുസരിച്ച് ചിത്രം ഇല്ലെങ്കിൽ അത് ആ ചിത്രത്തിനെ വളരെയധികം ബാധിക്കും എന്നത് 'ഗംഗുവ' മുഖേന സൂര്യ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇങ്ങിനെയൊരു ഉപദേശം കാർത്തിക് സുബുരാജിന് നൽകിയിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഈയടുത്ത കാലത്തിൽ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ശങ്കർ, കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങി പുറത്തുവന്ന 'ഇന്ത്യൻ-2' ആയിരുന്നു അധിക വിമർശനങ്ങൾക്കും, ട്രോളുകൾക്കും പാത്രമായ ചിത്രം. എന്നാൽ ഇപ്പോൾ 'ഇന്ത്യൻ-2' ചിത്രത്തിനെക്കാട്ടിലും സൂര്യയു 'ഗംഗുവ'യാണ് അധിക വിമർശനങ്ങൾക്കും, ട്രോളുകൾക്കും വിധേയമായിരിക്കുന്നത്. കാർത്തിക് സുബുരാജ് സംവിധാനം ചെയ്തിരിക്കുന്ന, ഇനിയും പേരിടാത്ത സൂര്യയുടെ 44ാം ചിത്രം അടുത്ത വർഷം ഏപ്രിലിൽ റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


LATEST VIDEOS

Top News