NEWS

അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ

News

സൂര്യയുടേതായി  അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് 'കങ്കുവ'. ഈ ചിത്രം വലിയ  പരാജയമായതിനെ തുടർന്ന് സൂര്യ തന്റെ അടുത്ത പ്രോജെക്റ്റുകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ . വളരെ ശ്രദ്ധ പുലർത്തിവരികയാണെന്നുള്ള റിപ്പോർട്ടുകളുണ്ട്. കാർത്തിക് സുബുരാജ് സംവിധാനത്തിൽ തന്റെ 44-മത്തെ ചിത്രം പൂർത്തിയാക്കിയ സൂര്യ ഇപ്പോൾ ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന തൻ്റെ 45-മത്തെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' ചിത്രത്തിലാണ് സൂര്യ ജോയിൻ ചെയ്യാനിരിക്കുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് ഈയിടെ പുറത്തുവന്നുകൊണ്ടിരുന്നത്. എന്നാൽ കോളിവുഡിൽ ഇപ്പോൾ വേറൊരു വാർത്തയാണ് സൂര്യയെ കുറിച്ച് പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. അതായത് സൂര്യ ആർ.ജെ.ബാലാജി  സംവിധാനം ചെയ്തു വരുന്ന ചിത്രത്തിന് ശേഷം മലയാള സിനിമാ സംവിധായകനായ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനാണ് അധിക സാധ്യത എന്നാണ് പറയപ്പെടുന്നത്. തമിഴ്, മലയാളം എന്നീ രണ്ടു ഭാഷകളിലായി ഈ ചിത്രം ഒരുങ്ങും എന്നും, ഈ ചിത്രത്തിന്റെ ചിത്രീകണം 40 ദിവസങ്ങൾക്കുള്ളിൽ തീർക്കാനും പദ്ധതിയിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നും പറയപ്പെടുന്നുണ്ട്. അങ്ങിനെയെങ്കിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്.


LATEST VIDEOS

Top News