NEWS

18 വർഷങ്ങൾക്ക് ശേഷം സൂര്യയും, ജ്യോതികയും വീണ്ടും ഒന്നിക്കുന്ന ചിത്രം

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യയും, മുൻനിര നായികയായ ജ്യോതികയും   
1999-ൽ പുറത്തിറങ്ങിയ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ചഭിനയിച്ചത്. അതിനുശേഷം 'ഉയിരിലേ കലന്തത്', മലയാള 'കുഞ്ഞിക്കൂന'ന്റെ തമിഴ് റീമേക്കായ 'പേരഴകൻ', 'കാക്ക കാക്ക',  'ചില്ലുനു ഒരു കാതൽ', 'മായാവി' തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചു.
ഇതിന് ശേഷം 2006-ൽ മാതാപിതാക്കളുടെ സമ്മതത്തോടെ സൂര്യയും, ജ്യോതികയും വിവാഹിതരായി. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന ജ്യോതിക  മലയാള 'ഹൌ ഓൾഡ് ആർ യു' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ '36 വയതിനിലെ' എന്ന ചിത്രത്തിലൂടെയാണ് റീ-എൻട്രി ചെയ്തത്. തുടർന്ന് 'കാട്രിൻ മൊഴി', 'പൊൻമകൾ വന്താൽ', 'നാച്ചിയാർ', രാക്ഷസി, 'മകളിർ മട്ടും'   തുടങ്ങി നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിച്ചു. അടുത്തിടെ മലയാളത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം 'കാതൽ ദി കൗർ' എന്ന ചിത്രത്തിലും, അജയ് ദേവ്ഗണിനൊപ്പം ബോളിവുഡ് ചിത്രം 'സൈത്താനി'ലും ജ്യോതിക അഭിനയിച്ചു.
 അതുപോലെ സൂര്യ ഇപ്പോൾ 'ശിരുത്തൈ'  ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ'യിലാണ്  അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രം ഈ വർഷം റിലീസ് ചെയ്യുമെന്നാണ് സൂചന. അടുത്തിടെ, സൂര്യയും, ജ്യോതികയും ഒരുമിച്ച് ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് 18 വർഷങ്ങൾക്ക് ശേഷം സൂര്യയും,  ജ്യോതികയും വീണ്ടും  ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണത്രെ രണ്ടുപേരും ജിമ്മിൽ തുടർച്ചയായി വർക്ക് ഔട്ട് ചെയ്തു വരുന്നത്. തമിഴിൽ 'ചില്ലു കരുപ്പട്ടി' എന്ന ചിത്രം സംവിധാനം ചെയ്ത വനിതാ സംവിധായികയായ  ഹലിത ഷമീം, 
'ബാംഗ്ലൂർ ഡേയ്‌സ്', 'കൂടെ' തുടങ്ങിയ  മലയാള സിനിമകൾ സംവിധാനം ചെയ്‌ത അഞ്ജലി മേനോൻ ഇവരിൽ ഒരാളായിരിക്കുമത്രേ ഈ ചിത്രം സംവിധാനം ചെയ്യുക എന്നാണു പറയപ്പെടുന്നത്. എന്നാൽ ഇതുകുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. രണ്ടു പേരും വീണ്ടും ഒരു ചിത്രത്തിലെങ്കിലും ഒന്നിച്ചഭിനയിക്കണമെന്നുള്ളത്  രണ്ടു പേരുടെയും ആരാധകരുടെ നീണ്ടകാല ആശയാണ്. അത് അടുത്ത് തന്നെ സാധ്യമാകും എന്നുതന്നെയാണ് പറയപ്പെടുന്നത്.


LATEST VIDEOS

Latest