NEWS

ദീപാവലിക്ക് സഹോദരങ്ങളായ സൂര്യയും, കാർത്തിയും നേരിട്ട് ഏറ്റുമുട്ടുമോ?

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'റെട്രോ'യാണ്. കാർത്തിക് സുബ്ബരാജാണ് ഈ ചിത്രം  സംവിധാനം ചെയ്തിരിക്കുന്നത്.   . ഈ ചിത്രത്തിന് ശേഷം സൂര്യ ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന തന്റെ 45-ാമത്തെ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിനെ ഈ വർഷത്തെ ദീപാവലിക്ക് റിലീസ് ചെയ്യാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആലോചിച്ച് വരികയാണെന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. അതേ സമയം സൂര്യയുടെ സഹോദരൻ കാർത്തി അഭിനയിക്കുന്ന 'സർദാർ' രണ്ടാം ഭാഗ സിനിമയെയും ദീപാവലിയോടനുബന്ധിച്ച് റിലീസ് ചെയ്യാനാണ് ആ ചിത്രത്തിന്റെ നിർമ്മാതാക്കളും ഒരുങ്ങിവരുന്നത് എന്നും പറയപ്പെടുന്നുണ്ട്. പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെയും ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതും പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. അങ്ങിനെ സൂര്യയുടെ 45-ാമത്തെ ചിത്രവും കാർത്തിയുടെ 'സർദാർ' രണ്ടാം ഭാഗവും ദീപാവലിക്ക് റിലീസാവുകയാണെങ്കിൽ ജേഷ്ഠനും, അനുജനുമായ സൂര്യയും, കാർത്തിയും നേരിട്ടു ഏറ്റുമുട്ടുന്ന ഒരു ദീപാവലി ആഘോഷമായിരിക്കും. എന്നാൽ ഈ രണ്ടു ചിത്രങ്ങളുടെയും റിലീസ് സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.


LATEST VIDEOS

Latest