NEWS

സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകരെ അവഗണിച്ച സൂര്യ...

News

സൂര്യയെ നായകനാക്കി 'സിരുത്തൈ' ശിവ സംവിധാനം ചെയ്തു അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് 'കങ്കുവ'. എന്നാൽ റിലീസിൻ്റെ ആദ്യ ദിനം മുതൽ തന്നെ ചിത്രത്തിന് മോശമായ വിമർശനങ്ങളാണ് ലഭിച്ചത്. അതിലും മോശമായ കഥ, അലോസരപ്പെടുത്തുന്ന പശ്ചാത്തല സംഗീതം എന്നിവയാണ് അധികം ചർച്ച ചെയ്യപ്പെട്ടതും, വിമർശിക്കപ്പെട്ടതും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സൂര്യ ഈ ചിത്രത്തിൽ അഭിനയിച്ചത്. 'സിരുത്തൈ' ശിവ രജനികാന്തിന്റെ 'അണ്ണാത്ത' എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന് മുൻപ് ചിത്രീകരിക്കാനിരുന്ന ചിത്രമായിരുന്നു 'കങ്കുവ'. എന്നാൽ രജനിയുടെ ആവശ്യപ്രകാരം സൂര്യ 'കങ്കുവ'യുടെ ചിത്രീകരണം തള്ളിവെക്കുകയാണ് ചെയ്തത്. എന്നാൽ ‘അണ്ണാത്ത’ വലിയ പരാജയമായിരുന്നു. ഇതിനെ തുടർന്ന് സൂര്യ, ശിവ കൂട്ടുകെട്ടിലുള്ള ചിത്രം ഉണ്ടാകുകയില്ലെന്നുള്ള തരത്തിലുള്ള വാർത്തകൾ അപ്പോൾ പുറത്തുവന്നിരുന്നു. അതേ സമയം സൂര്യയുടെ ആരാധകർക്കും ശിവയുടെ സംവിധാനത്തിൽ സൂര്യ അഭിനയിക്കുന്നത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ശിവയുടെ മേലുള്ള വിശ്വാസത്തോടെയാണ് സൂര്യ 'കങ്കുവ'യിൽ അഭിനയിച്ചത്. എന്നാൽ സൂര്യയുടെ സിനിമാ കാരിയറിൽ ഇത്രയധികം വിമർശനങ്ങളും, ട്രോളുകളും നേരിട്ട വേറൊരു ചിത്രം ഇല്ലെന്നു പറയാം! സൂര്യയുടെ ആദ്യകാല കരിയറിൽ ബാല, ഗൗതം മേനോൻ, എ.ആർ. മുരുകദാസ്, ഹരി, തുടങ്ങിയവർ സൂര്യക്ക് ഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകരാണ്. ബാലയുടെ സംവിധാനത്തിൽ സൂര്യ അഭിനയിച്ച 'നന്ദാ', 'പിതാമകൻ', ഗൗതം മേനോൻ സംവിധാനം ചെയ്തു സൂര്യ അഭിനയിച്ച 'കാക്ക കാക്ക', 'വാരണം ആയിരം', ഹരിയുടെ സംവിധാനത്തിൽ സൂര്യ നായകനായ ‘സിങ്കം', 'സിങ്കം 2’, എ.ആർ.മുരുകദാസ് സംവിധാനം ചെയ്ത 'ഗജിനി' എന്നിവയെല്ലാം സൂപ്പർഹിറ്റ് ചിത്രങ്ങളായിരിന്നു. എന്നാൽ ഹരിയുടെ സംവിധാനത്തിൽ സൂര്യ വീണ്ടും അഭിനയിച്ച ‘സിങ്കം-3’ വലിയ വിജയമാകാത്തതിനാൽ ഹരിയിൽ നിന്നും സൂര്യ അകന്നു. അതുപോലെ 'ഗജിനി' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ എ.ആർ.മുരുകദാസ് സംവിധാനത്തിൽ പിന്നീട് അഭിനയിക്കാനും സൂര്യ താല്പര്യം കാണിച്ചില്ല. അതുപോലെ സൂര്യയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യാനിരുന്ന 'ധ്രുവ നക്ഷത്രം' എന്ന സിനിമയിൽ നിന്നും ഓരോരോ കാര്യങ്ങൾ പറഞ്ഞു സൂര്യ പിൻവാങ്ങുകയാണ് ചെയ്തത്. അതുപോലെ ബാലയുടെ സംവിധാനത്തിൽ സൂര്യ അഭിനയിച്ചുകൊണ്ടിരുന്ന 'വണങ്ങാൻ' എന്ന ചിത്രത്തിൽ നിന്നും സൂര്യ പിന്മാറി! അതിന് ശേഷം ബാലാ അരുൺ വിജയ്-യിലെ നായകനാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം (വണങ്ങാൻ) അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്. അതുമാത്രമല്ല, സൂര്യക്ക് മറ്റൊരു ഹിറ്റ് ചിത്രം (സൂരറൈ പോട്രു) നൽകിയ സുധാ കൊങ്ങരയുടെ സംവിധാനത്തിൽ സൂര്യ അഭിനയിക്കാനിരുന്ന 'പുറനാനൂറു' എന്ന ചിത്രത്തിൽ നിന്നും സൂര്യ ഒഴിവായി! ഈ ചിത്രത്തിൽ അടുത്ത് ശിവകാർത്തികേയൻ അഭിനയിക്കാനിരിക്കുകയാണ്. ഇങ്ങിനെ തനിക്ക് വിജയം സമ്മാനിച്ച സംവിധായകന്മാർക്ക് വീണ്ടും അവസരങ്ങൾ നൽകാതെയും, ശിവയെ പോലെയുള്ളവർ പറയുന്ന കഥയിൽ വിശ്വാസം അർപ്പിച്ചത് കാരണമാണ് സൂര്യക്ക് ഇങ്ങിനെയൊരു പരാജയം നേരിടേണ്ടിവന്നത് എന്നാണ് സൂര്യയുടെ ആരാധകർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്! ഇനിയെങ്കിലും സൂര്യ കഥ തിരഞ്ഞെടുക്കന്ന, സംവിധായകരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വെക്കണം എന്നാതാണ് സൂര്യയെ ഇഷ്ടപ്പെടുന്നവരുടെ ആവശ്യം!


LATEST VIDEOS

Top News