NEWS

വണങ്ങാ'നിൽ നിന്ന് മാത്രമല്ല മറ്റൊരു വമ്പൻ പ്രോജെക്റ്റിൽ നിന്നും സൂര്യ പിന്മാറുന്നു

News

തമിഴ് സിനിമയിലെ സെൻസേഷണൽ സംവിധായകനായ ബാല സംവിധാനം ചെയ്തുവന്ന 'വണങ്ങാൻ' എന്ന സിനിമയിലിരുന്ന്  കഥയുടെ പേരിലുള്ള അഭിപ്രായവ്യത്യാസം കാരണമായി ഈയിടെ  സൂര്യ വിലകുകയുണ്ടായി. സൂര്യ തന്നെ നിർമ്മിച്ച് വന്ന ഈ ചിത്രം മുഖേന സൂര്യക്ക് ഏകദേശം 8 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായത് എന്നാണു പറയപ്പെടുന്നത്

തമിഴ് സിനിമയിലെ സെൻസേഷണൽ സംവിധായകനായ ബാല സംവിധാനം ചെയ്തുവന്ന 'വണങ്ങാൻ' എന്ന സിനിമയിലിരുന്ന്  കഥയുടെ പേരിലുള്ള അഭിപ്രായവ്യത്യാസം കാരണമായി ഈയിടെ  സൂര്യ വിലകുകയുണ്ടായി. സൂര്യ തന്നെ നിർമ്മിച്ച് വന്ന ഈ ചിത്രം മുഖേന സൂര്യക്ക് ഏകദേശം 8 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായത് എന്നാണു പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് തമിഴ് സിനിമയിലെ മറ്റൊരു പ്രശസ്ത സംവിധായകനായ വെട്രിമാരൻ സംവിധാനം ചെയ്യാനിരിക്കുന്ന 'വാടിവാസൽ' എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലിരുന്നും സൂര്യ വിലകാനിരിക്കുകയാണ്‌ എന്നുള്ള ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു കോളിവുഡിൽ  സംസാരവിഷയമായിരിക്കുന്നത്.

 ഇതിനു കാരണം സൂര്യ ഇപ്പോൾ 'സിരുത്തൈ' ശിവാ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്  അഭിനയിച്ചു വരുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം  വളരെ വേഗത്തിൽ നടന്നു വരികയാണ്. ഈ ചിത്രത്തിനു ശേഷം സൂര്യ നടിക്കാനിരിക്കുന്ന ചിത്രമാണ് 'വാടിവാസൽ'. എന്നാൽ ഒന്നര വർഷം മുൻപ് നടന്ന 'വാടിവാസലി'ന്റെ ടെസ്റ്റ് ഷൂട്ടിനെ തുടർന്ന് ചിത്രം സംബന്ധമായുള്ള യാതൊരു ഒരുക്കങ്ങളും നടന്നിട്ടില്ല. ഇതിനു കാരണം സംവിധായകൻ വെട്രിമാരൻ 'വിടുതലൈ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. വിജയ്സേതുപതി, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം  ഇനിയും പൂർണമായിട്ടില്ല. 'വാടിവാസൽ' ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടക്കുന്നതിന് മുൻപ് ചിത്രീകരണം തുടങ്ങിയ ചിത്രമാണ് 'വിടുതലൈ'. എന്നാൽ ചിത്രീകരിച്ച ദൃശ്യങ്ങളിൽ വെട്രിമാരന് അതൃപ്തി ഉണ്ടായതിനെ തുടർന്ന് നിറയെ ദൃശ്യങ്ങൾ വീണ്ടും റീ-ഷൂട്ട് ചെയ്തു വരികയാണ്. അതിനാൽ  ഇപ്പോൾ ഈ ചിത്രത്തിൽ മാത്രമാണ് വെട്രിമാരൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.   അതുകൊണ്ട് 'വിടുതലൈ'യുടെ റിലീസിന് ശേഷമല്ലാതെ  'വാടിവാസൽ' ചിത്രത്തിന്റെ പണിപ്പുരയിലേക്കു വെട്രിമാരനെകൊണ്ട് വരുവാൻ സാധിക്കില്ല എന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഈ കാര്യങ്ങൾ നടൻ സൂര്യയെ അൽപ്പം ചൊടിപ്പിച്ചിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്. ഇത് കൂടാതെ ഈയിടെ വെട്രിമാരന്റെ 'ഗ്രാസ് റൂട്ട്' എന്ന നിർമ്മാണ കമ്പനിയുടെ  ബാനറിൽ 'പേട്ടൈക്കാളി' എന്നൊരു  വെബ് സീരീസ് 'ആഹാ' തമിഴ് OTT-യിൽ പുറത്തു വരുകയുണ്ടായി. ഈ വെബ് സീരീസും തമിഴ് നാട്ടിലെ പ്രധാന വീര വിളയാട്ടായ ജെല്ലികെട്ടിനെ ആസ്പതമാക്കിയാണ് ചിത്രീകരിച്ചിരുന്നത്. തമിഴ് സിനിമാ ആരാധകർ  ഈ വെബ് സീരീസിനെ വരവേൽക്കുകയും ചെയ്തിരുന്നു. 'വാടി വാസലും' ജെല്ലിക്കെട്ടിനെ ആസ്പതമാക്കിയുള്ള ചിത്രം എന്ന നിലയിൽ ഈ കാര്യവും സൂര്യയെ അപ്സെറ്റാക്കിയിരിക്കുകയാണ്. ഈ കാരണങ്ങൾ കൊണ്ടും, 'വാടി വാസൽ' എപ്പോൾ തുടങ്ങും എന്നുള്ള കാര്യത്തിൽ ഒരു നിശ്ചയവും ഇല്ലാത്ത കാരണം കൊണ്ടുമാണത്രെ സൂര്യ ഈ ചിത്രത്തിലിരുന്ന് പിന്മാറാൻ ആലോചിക്കുന്നത് എന്നാണു പറയപ്പെടുന്നത്.   എന്നാൽ ഈ വാർത്തകൾ പുറത്തു വന്നതിനെ തുടർന്ന് 'വാടിവാസൽ' ചിത്രത്തിന്റെ നിർമ്മാതാവായ 'കലൈപ്പുലി' എസ്.താണു, പുറത്തു വന്ന വാർത്തകളെ നിഷേധിച്ചിട്ടുണ്ട്. അതെ നേരം  കുറച്ചു കാലതാമസം ഏർപെട്ടാലും 'വാടിവാസൽ' എന്ന ചിത്രം നിശ്ചയം ഉണ്ടാകും, അതിൽ സൂര്യ തന്നെയായിരിക്കും അഭിനയിക്കുക'' എന്നും പറഞ്ഞിട്ടുണ്ട്.

വളരെ കൃത്യനിഷ്ഠയുള്ള ഒരു താരവും, നിർമ്മാതാവുമാണ് സൂര്യ. നല്ല നിലവാരമുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും, അഭിനയിക്കുകയും, നിർമ്മിക്കുകയും ചെയ്യുന്ന സൂര്യയുടെതായി ഈയിടെ പുറത്തു വന്ന 'സൂരറൈ പോട്രു', 'ജയ്ബീം', 'എതർക്കും തുണിന്ധവൻ' തുടങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയം നേടി ചില പുരസ്കാരങ്ങളും നേടിയ ചിത്രങ്ങളായിരുന്നു. അങ്ങിനെയുള്ള സൂര്യ 'വാടി വാസൽ' വിഷയത്തിൽ എന്ത് തീരുമാനമാണ് എടുക്കുക എന്നറിയുവാൻ ആകാംക്ഷയോടെ  കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ!


LATEST VIDEOS

Top News