NEWS

മറ്റൊരു പുതിയ നിർമ്മാണ കമ്പനിയുമായി സൂര്യ...

News

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു മുൻനിര നടനാണ് സൂര്യ. അദ്ദേഹത്തിന്റേതായി  അവസാനമായി പുറത്തുവന്ന 'റെട്രോ' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.  ഈ ചിത്രത്തിന് ശേഷം, ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' എന്ന ചിത്രമാണ് സൂര്യയുടേതായി  റിലീസാകാനിരിക്കുന്നത്. സിനിമയിൽ 28 വർഷം പൂർത്തിയാക്കിയ സൂര്യ ഒരു നിർമ്മാതാവ് കൂടിയാണ്    'കറുപ്പ്' എന്ന സിനിമക്ക് ശേഷം തെലുങ്ക് സംവിധായകനായ വെങ്കട്ട് അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തന്റെ 46-ാമത്തെ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. ഇതിനു പിന്നാലെ  'ആവേശം' ഫെയിം  സംവിധായകൻ ജിത്തു മാധവൻ സംവിധാനത്തിലും സൂര്യ അഭിനയിക്കാനിരിക്കുകയാണ്.   

ഈ സാഹചര്യത്തിലാണ് സൂര്യ മറ്റൊരു പുതിയ നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുന്ന   വിവരം പുറത്തുവന്നിരിക്കുന്നത്. ‘ഴകരം’ എന്നാണ് ആ കമ്പനിക്ക് പേരിട്ടിരിക്കുന്നത്. ഈ ബാനറിൽ  ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണത്രെ ആദ്യമായി നിർമ്മിക്കാൻ സൂര്യ തീരുമാനിച്ചിരിക്കുന്നത്. രണ്ടാമത്തെ ചിത്രം സംവിധായകൻ പി. രഞ്ജിത്തിന്റെ ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.   സൂര്യക്കും, ജ്യോതികക്കുമായി ‘2D എന്റർടൈൻമെന്റ്’ എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി ഉണ്ടെന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണല്ലോ?


LATEST VIDEOS

Latest