NEWS

മലയാളത്തിലെ താരനിരയുമായി സൂര്യയുടെ 47-ാമത്തെ ചിത്രം...

News

 

മിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കറുപ്പ്' ആണ്. ആർ.ജെ.ബാലാജി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ജനവരി മാസം റിലീസാകുമെന്നാണ് റിപ്പോർട്ട്. ഈ സിനിമയെ തുടർന്ന് സൂര്യ ഇപ്പോൾ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തന്റെ 46-ാമത്തെ ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 

ഈ സിനിമക്ക് ശേഷം സൂര്യ അഭിനയിക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ  47-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തിലെ 'ആവേശം' എന്ന ചിത്രം സംവിധാനം ചെയ്ത ജിത്തു മാധവനായിരിക്കുമെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. സൂര്യ തന്റെ പുതുതായി ആരംഭിച്ച നിർമ്മാണ കമ്പനിയായ 'ഴകര'ത്തിലൂടെയാണ്  ഈ ചിത്രം നിർമ്മിക്കുന്നത്. ജിത്തു മാധവൻ നിലവിൽ ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ചെയ്തുവരികയാണ്. 

ഇതിൽ നസ്രിയയാണ്  നായികയായി അഭിനയിക്കുന്നത് എന്നുള്ള വാർത്തയും മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, 'പ്രേമലു' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നസ്ലിൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുമെന്നുള്ള റിപ്പോർട്ടുകളുണ്ട്. തമിഴിലും . മലയാളത്തിലുമായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മലയാള താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത് വിവാദങ്ങള്‍ സൃഷ്ടിക്കാനും  സാധ്യതയുണ്ട് എന്ന്   തമിഴ് സിനിമാ വൃത്തങ്ങളിൽ സംസാരവിഷയമായിട്ടുണ്ട്.


LATEST VIDEOS

Latest