NEWS

19 വർഷങ്ങൾക്ക് ശേഷം സൂര്യയും, തൃഷയും വീണ്ടും ഒന്നിക്കുന്നു

News

തമിഴ് സിനിമയിൽ ഇപ്പോൾ അധികം തിരുക്കുള്ള നടി ആരാണെന്നാൽ അത് തൃഷ തന്നെയാണ്. മണിരത്നം സംവിധാനം ചെയ്തു രണ്ടു ഭാഗങ്ങളായി പുറത്തുവന്ന 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് ശേഷമാണ് തൃഷ ഇത്രയും തിരക്കുള്ള നടിയായത്. താരം ഇപ്പോൾ തമിഴിൽ അജിത്തിനൊപ്പം 'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്‌ളി', കമൽഹാസ്സൻ നായകനാകുന്ന 'തഗ് ലൈഫ്' എന്നീ ചിത്രങ്ങളിലും, തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ‘വിശ്വംബര’, മലയാളത്തിൽ മോഹൻലാലിനൊപ്പം ‘റാം’, ടൊവിനോ തോമസിനൊപ്പം ‘ഐഡന്റിറ്റി’ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച്‌ വരികയാണ്. ഈ സാഹചര്യത്തിലാണ് തൃഷയ്ക്ക് മറ്റൊരു തമിഴ് ചിത്രത്തിലും കൂടി അഭിനയിക്കാനുള്ള അവസരം വന്നിരിക്കുന്നത്. തമിഴിൽ പുറത്തുവന്ന 'മൂക്കുത്തി അമ്മൻ', 'വീട്ടിലെ വിശേഷം' എന്നീ ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചവരും, നടനുമായ ആർ.ജെ.ബാലാജി അടുത്ത് സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് തൃഷയെ നായകിയായി അഭിനയിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് സൂര്യയുടെ 45-ാമത്തെ ചിത്രമാണ്. 'കങ്കുവ' എന്ന ചിത്രത്തിന് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്കുന്ന ചിത്രം കാർത്തിക് സുബുരാജ് സംവിധാനം ചെയ്തു വരുന്ന ഇനിയും പേരിടാത്ത ചിത്രമാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതും സൂര്യ ആർ.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ ബന്ധുവും, തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളുമായ എസ്.ആർ.പ്രഭുവാണ്. 2002-ൽ പുറത്തുവന്ന 'മൗനം പേശിയതേ' എന്ന ചിത്രത്തിലും 2005-ൽ റിലീസായ 'ആറ്' എന്ന ചിത്രത്തിലും സൂര്യയും, തൃഷയും ഒന്നിച്ചഭിനയിച്ചിരുന്നു. ഇപ്പോൾ ഏകദേശം 19 വർഷങ്ങൾക്ക് ശേഷം സൂര്യയും, തൃഷയും വീണ്ടും ഒന്നിച്ചഭിനയിക്കാൻ പോകുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്ത ഉടനെ പുറത്തു വരുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News