സൂര്യയെ നായകനാക്കി സംവിധായകന്‍ സിരുതൈ ശിവ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം വരുന്നു. മാസ്സ് ആക്ഷന്‍ ഫോര്‍മാറ്റില്‍ ഒരുക്കുന്ന ചിത്രത്തിന് വേണ്ടി സൂര്യ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സൂര്യ 200 ബോഡി ബില്‍ഡര്‍മാരുമായി ഫൈറ്റ് ചെയ്യുന്ന രംഗമാണ് ചിത്രത്തിലെ ഹൈലൈറ്റ്. സൂര്യയുടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ എല്ലാ ചേരുവകളും ചിത്രത്തിലുണ്ടാകുമെന്നാണ് സംവിധായകന്‍ ശിവ പറയുന്നത്.പത്ത് ഭാഷകളിലായി ടൂ ഡി യിലും ത്രീ ഡിയിലും ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമായിരിക്കും ഇത്. ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ബിസ്സിനസുകള്‍ നടന്ന് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു വ്യത്യസ്ഥ വേഷത്തിലാകും സൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ദിഷ പട്ടാണിയാണ് ചിത്രത്തിലെ നായിക. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിംഗം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേവി ശ്രീപ്രസാദും സൂര്യയും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ചായാഗ്രഹണം വെട്രി. 2024 ല്‍ ചിത്രം തീയേറ്ററുകളില്‍ എത്തും.