തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് 'ഗംഗുവ' എന്ന ചിത്രത്തിലാണ്. 'ശിരുത്തൈ' ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദിഷ പതാനി, ബോബി ഡിയോൾ, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി തുടങ്ങിയവരാണ് സൂര്യക്കൊപ്പം മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമയില പ്രശസ്ത നിർമ്മാണ കമ്പനിയായ U.V.ക്രിയേഷൻസും, തമിഴ് സിനിമയിലെ പ്രശസ്ത ബാനറായ സ്റ്റുഡിയോ ഗ്രീനും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രമ്മാണ്ട ചിത്രത്തിന് സംഗീതം നൽകുന്ന ദേവിശ്രീ പ്രസാദാണ്. ചരിത്രം ഇടകലർന്ന ഒരു ഫാന്റസി ചിത്രമായാണ് 'ഗംഗുവ' ഒരുങ്ങുന്നത്. നിലവിൽ ചെന്നൈയിൽ അവസാന ചിത്രീകരണം പുരോഗമിക്കുകയാണ്. ആരാധകർക്കിടയിൽ വൻ പ്രതീക്ഷ ഉണ്ടാക്കിയിട്ടുള്ള ഈ ചിത്രം ലോകമെമ്പാടും 38 ഭാഷകളിൽ റിലീസ് ചെയ്യുമെന്നും, ഇത് കൂടാതെ ചിത്രം ലോകമെമ്പാടും ഐമാക്സ് 3D മോഡിൽ റിലീസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട് എന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ജ്ഞാനവേൽ രാജ ഈയിടെ പറയുകയുണ്ടായി. അതേ സമയം ഞങ്ങൾ ആസൂത്രണം ചെയ്തതുപോലെ ചിത്രം ശരിയായ പാതയിൽ പോയാൽ ഈ ചിത്രം തമിഴ് സിനിമാ ചരിത്രത്തിൽ തന്നെ ഒരു പുതിയ അദ്ധ്യായം കുറയ്ക്കുമെന്നും ജ്ഞാനവേൽ രാജ പറഞ്ഞിട്ടുണ്ട്.