മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്. ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കിയ ഈ ചിത്രത്തിലൂടെ കന്നഡതാരം സുഷ്മിത ഭട്ടും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. നന്ദിത എന്ന കഥാപാത്രമായാണ് സുഷ്മിത ഡൊമിനിക്കില്‍ വേഷമിട്ടിരിക്കുന്നത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ഈ കഥാപാത്രമായി മികച്ച പ്രകടനമാണ് നടി കാഴ്ചവച്ചത്. തന്‍റെ ആദ്യമലയാള ചിത്രത്തിലൂടെ തന്നെ പ്രേക്ഷക- നിരൂപകപ്രശംസ നേടാന്‍ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. കാല്‍ജിഗ, ചൗ ചൗ ബാത് എന്നിവയൊക്കെയാണ് സുഷ്മിത അഭിനയിച്ചു ശ്രദ്ധ നേടിയ മുന്‍ചിത്രങ്ങള്‍.
ഒരു കോമഡി ത്രില്ലറായൊരുക്കിയ ഡൊമിനിക്ക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് രചിച്ചത് ഡോ. സൂരജ് രാജന്‍, ഡോ. നീരജ് രാജന്‍ എന്നിവരാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിതന്നെ നിര്‍മ്മിച്ച ഈ ആറാം ചിത്രവും വിജയം നേടുമ്പോള്‍, 2025 എന്ന വര്‍ഷവും വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് മെഗാസ്റ്റാര്‍. തമിഴില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ഗൗതം മേനോനും ഈ ചിത്രത്തിലൂടെ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റൊരുക്കി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ ചിത്രം യുവാക്കളും കുടുംബപ്രേക്ഷകരും ഉള്‍പ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ചവച്ച മമ്മൂട്ടി, ഗോകുല്‍ സുരേഷ്, സുഷ്മിത ഭട്ട് എന്നിവര്‍ക്കൊപ്പം വിജി വെങ്കിടേഷ്, വിജയ്ബാബു, വിനീത്, സിദ്ധിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖദീജ, സുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം വിഷ്ണു ആര്‍. ദേവ്, സംഗീതം ദര്‍ബുക ശിവ, എഡിറ്റിംഗ് ആന്‍റണി, സംഘട്ടനം സുപ്രീം സുന്ദര്‍, കലൈ കിങ്സണ്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, കോ- ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, സൗണ്ട് മിക്സിംഗ് തപസ് നായക്, സൗണ്ട് ഡിസൈന്‍ കിഷന്‍ മോഹന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അരിഷ് അസ്ലം, മേക്കപ്പ് ജോര്‍ജ് സെബാസ്റ്റ്യന്‍, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, സ്റ്റില്‍സ് അജിത്കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍ എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബ്യൂഷന്‍ വേഫെറര്‍ ഫിലിംസ്, ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ട്രൂത് ഗ്ലോബല്‍.