NEWS

ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം, 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; മെയ് മാസം റിലീസിന് തയ്യാറെടുക്കുന്നു.

News

 മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്.ചിത്രം മെയ് റിലീസിന് തയ്യാറെടുക്കുന്നതായ് അണിയറ പ്രവർത്തകർ അറിയിച്ചു. ധ്യാൻ ശ്രീനിവാസൻ ,ഗായത്രി അശോക് ,ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ,അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. 
 
കഥ - ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം - വിജു രാമചന്ദ്രൻ ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ - അശ്വഘോഷൻ, എഡിറ്റർ- കപിൽ കൃഷ്ണ, ഗാനങ്ങൾ - സന്തോഷ് വർമ്മ, സംഗീതം - ബിജിപാൽ, കല - കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം - കുമാർ എടപ്പാൾ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
 
 


LATEST VIDEOS

Top News