എക്കോസ് എന്റർടൈൻമെന്റ് സിന്റെ ബാനറിൽ സുനിൽ എ. സഖറിയ നിർമ്മിക്കുകയും ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുക യും ചെയ്യുന്ന ശ്വാസം എന്ന സിനിമ 14 ദിവസം കൊണ്ട് കോട്ടയം തിരുവഞ്ചൂർ, മണർകാട് എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂർത്തിയാക്കി.
സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ്, ആദർശ് സാബു, അൻസിൽ, സുനിൽ എ. സഖറിയ, ആർട്ടിസ്റ്റ് സുജാതൻ, മുൻഷി രഞ്ജിത്, ടോം മാട്ടേൽ, അജീഷ് കോട്ടയം, സൂര്യ കിരൺ, ആരാധ്യ മഹേഷ്... തുടങ്ങിയവർ അഭിനയിക്കുന്നു. ക്യാമറ ജോയൽ തോമസ് സാം, എഡിറ്റിംഗ് അനിൽ സണ്ണി ജോസഫ്, ഗാന രചന ശ്രീരേഖ് അശോക്, സംഗീതം സുവിൻ ദാസ്, ആർട്ട് ജി. ലക്ഷ്‌മൺ. മാലം., മേക്കപ്പ് രാജേഷ് ജയൻ,വസ്ത്രാലങ്കാരം മധു എളങ്കുളം അസോസിയേറ്റ് ഡയറക്ടർ കണ്ണൻ മാലി. ശ്വാസത്തിന്റെ സാങ്കേതിക ജോലികൾ നടന്നു വരുന്നു.