എക്കോസ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സുനിൽ സഖറിയ നിർമ്മിക്കുകയും ബിനോയ് വേളൂർ കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ സിനിമയായ ശ്വാസത്തിന്റെ ചിത്രീകരണം കോട്ടയത്ത് തിരുവഞ്ചൂരിൽ ആരംഭിച്ചു.
ദർശന കൾച്ചറൽ സെന്ററിൽ നടന്ന പൂജ ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സിനിമയുടെ ടൈറ്റിൽ പ്രകാശനം ചെയ്തു. 'ശ്വാസം' സിനിമ പ്രേക്ഷകർക്ക് ഒരു ആശ്വാസമാകട്ടെ എന്ന് മന്ത്രി ആശംസിച്ചു.
മോസ്‌കോ കവല, ഒറ്റമരം എന്നീ സിനിമകൾ പോലെ തന്നെ ബിനോയ് വേളൂരിന്റെ മൂന്നാമത്തെ സിനിമയും പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവമായി തീരട്ടെ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
സാധാരണക്കാരനായ ബിനോയ് അസാധാരണമായ സിനിമകൾ എടുത്ത് പ്രേക്ഷകരെ രസിപ്പിക്കട്ടെ എന്ന് മുൻ എം.പി സുരേഷ് കുറുപ്പ് അഭിപ്രായപ്പെട്ടു.
ബിനോയ് സ്വന്തമായ ഒരിടം കണ്ടെത്തിയിരിക്കുന്നുവെന്നും 'ശ്വാസ' ത്തിന്റെ തിരക്കഥ വായിച്ചത് കൊണ്ട് ഏവരുടെയും ഹൃദയത്തിൽ ഇറങ്ങി ചെല്ലുന്ന ഒരു കഥയാണിതെന്ന് ഫീൽ ചെയ്തുവെന്ന് സംവിധായകൻ ജോഷി മാത്യു പൂജാ വേളയിൽ പറയുകയുണ്ടായി.
സംവിധായകൻ ശിവപ്രസാദ് കവിയൂർ, ക്യാമറാമാൻ സണ്ണി ജോസഫ്, ഫാദർ പോൾ, ഫാദർ എമിൽ, ബിനു, ഹരിലാൽ, നടൻ സോമു മാത്യു, ക്യാമറമാൻ വിനോദ് ഇല്ലംപള്ളി, ക്യാമറമാൻ രാജേഷ് പീറ്റർ തുടങ്ങിയവരും ആശംസ പ്രസംഗം നടത്തി.
നിർമാതാവ് സുനിൽ സക്കറിയ സംവിധായകൻ ബിനോയ് എന്നിവർ നന്ദി അറിയിച്ചുകൊണ്ട് പ്രസംഗിച്ചു.
ഒരു കൂടിയാട്ടകാരന്റെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, നീനക്കുറുപ്പ് എന്നിവർ പ്രധാന വേഷം ചെയ്യുന്നു.
അൻസിൽ, ആദർശ് സാബു, സുനിൽ സക്കറിയ, ആർട്ടിസ്റ്റ് സുജാതൻ, ടോം മാട്ടേൽ, അജീഷ് കോട്ടയം, ആരാധ്യ മഹേഷ് തുടങ്ങിയവരും അഭിനയരംഗത്ത് ഉണ്ട്.
ക്യാമറ- ജോയൽ തോമസ് സാം, എഡിറ്റിംഗ് അനിൽ സണ്ണി ജോസഫ,് ഗാനങ്ങൾ- ശ്രീ രേഖ് അശോക,് കലാസംവിധാനം ജി. ലക്ഷ്മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ, കോസ്റ്റും- മധു ഏഴംകുളം, സ്റ്റിൽസ്-മുകേഷ് ചമ്പക്കര, അസോസിയേറ്റ് ഡയറക്ടർ- കണ്ണൻ മാലി, അസോസിയേറ്റ് ഡയറക്ടഴ്‌സ്-ഷിബു, ആനന്തനാഥ്. ജി ജോൺസൺ, മീര. ക്യാമറ അസിസ്റ്റന്റ-് അനന്തകൃഷ്ണൻ, ഹരിശങ്കർ അനന്തപത്മനാഭൻ.
കോട്ടയത്തും സമീപപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകുന്നു