പാർവതി തിരുവോത്ത്, ലിജോമോൾ ജോസ്, സാറ്റ്‌ന ടൈറ്റസ് തുടങ്ങിയ മലയാളി താരങ്ങളെ തമിഴ് സിനിമയിൽ അവതരിപ്പിച്ച സംവിധായകനാണ് ശശി. ഇദ്ദേഹം സംവിധാനം ചെയ്ത 'പൂ' എന്ന ചിത്രം മുഖേനയാണ് പാർവതി തിരുവോത്ത് തമിഴിൽ പ്രശസ്തയായത്. അതുപോലെ തന്നെയാണ്
'ശിവപ്പു മഞ്ഞൾ പച്ച' എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ലിജാമോൾ ജോസും, 'പിച്ചൈക്കാരൻ' എന്ന ചിത്രത്തിൽ അഭിനയിച്ച സാറ്റ്‌ന ടൈറ്റസും. ശശി ഇപ്പോൾ 'പിച്ചൈക്കാരൻ' തുടങ്ങി ഒരുപാട് സിനിമകളിൽ കഥാനായകനായി അഭിനയിച്ച വിജയ് ആന്റണിയെ കഥാനായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തുവരികയാണ്.
ഇനിയും പേരിടാത്ത ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപത്രം അവതരിപ്പിക്കാൻ മറ്റൊരു മലയാളി നടിയായ സ്വാസികയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഈയിടെ റിലീസായി വമ്പൻ വിജയമായ 'ലബ്ബർ പന്ത്', 'മാമൻ' തുടങ്ങിയ ചിത്രങ്ങൾ മൂലം തമിഴ് സിനിമാ ആരാധകരുടെ ശ്രദ്ധ നേടിയ സ്വാസിക. ഇപ്പോൾ തമിഴിലെ തിരക്കുള്ള ഒരു നടിയാണ്. ശശി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉണ്ടായിരിക്കും. അതുപോലെയുള്ള ഒരു കഥാപാത്രത്തിലാണത്രെ ശ്വാസിക. ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
തമിഴ്‌നാട്ടിലെ ഒരു വടക്കൻ ജില്ലയിൽ നടന്ന ഒരു വൈകാരിക സംഭവത്തെ അടിസ്ഥാനമാക്കിയാണത്രേ ഈ ചിത്രം ഒരുങ്ങുന്നത്.