NEWS

പാർത്ഥിപൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ നായകിയാകുന്ന സ്വാസിക....

News

 

ടുത്തിടെ 'ഇരവിൻ നിഴൽ', 'ടീൻസ്' എന്നീ വ്യത്യസ്തമായ തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്ത പാർത്ഥിപൻ അടുത്തതായി മൂന്ന് ചിത്രങ്ങൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ്. അതിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രത്തിന് 'ആണ്ടാൾ' എന്നാണ് പേരിട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ അമ്മൻ ദൈവങ്ങളിൽ ഒന്നായ 'ആണ്ടാൾ' സംബന്ധപെട്ട കഥയായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതിൽ 'ആണ്ടാൾ' കഥാപാത്രം അവതരിപ്പിക്കുന്നതിന് പാർത്ഥിപൻ തിരഞ്ഞെടുത്തിരിക്കുന്നത്  മലയാളി നടിയായ സ്വാസികയെയാണ്.

തമിഴിൽ കഴിഞ്ഞ വർഷം റിലീസായി  സൂപ്പർഹിറ്റായ 'ലബ്ബർ പന്ത്' എന്ന ചിത്രത്തിൽ ശ്വാസിക അവതരിപ്പിച്ചിരുന്ന കഥാപാത്രം ആരാധക ശ്രദ്ധ നേടിയിരുന്നു. അതിനെ തുടർന്ന് താരത്തിന് തമിഴിൽ ഒരുപാട് അവസരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പാർത്ഥിപൻ സംവിധാനം ചെയ്യുന്ന 'ആണ്ടാൾ' ചിത്രത്തിലും  നായകിയായി അഭിനയിക്കാനുള്ള അവസരവും ശ്വാസികക്ക് ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.   

ഈ സിനിമക്ക് ശേഷം പാർത്ഥിപൻ സംവിധാനം ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം 'ഓഡിയൻസും ആവുടയപ്പനും' ആണ്. സിംഗിൾ ഷോട്ടിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ചിത്രമാണ് ഇതെന്ന്  റിപ്പോർട്ടുണ്ട്.  പാർത്ഥിപൻ ഒരുക്കാനിരിക്കുന്ന മൂന്നാമത്തെ സിനിമ അദ്ദേഹത്തിന്റെ മകൻ റോക്കി  സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതാണത്രേ! ഈ സിനിമയിൽ പാർഥിപനും, വടിവേലുവുമാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Latest