NEWS

"മോഹൻലാൽ കല്യാണാലോചനയുമായി വന്നിരുന്നു എന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതം..അപകീർത്തിപരമായ ക്ലിക്ക് ബൈറ്റ് യെല്ലോ ജേണലിസം കണ്ട് മതിയായി";പ്രതികരിച്ച് ശ്വേത മേനോൻ

News

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്വേത മേനോൻ. ഏവർക്കും പ്രിയപെട്ട ഇഷ്ട നടിമാരിൽ ഒരാളാണ് ശ്വേത. മോഡലിംഗിൽ നിന്നുമാണ് ശ്വേത സിനിമയിൽ എത്തിയത്.

ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിക്കുകയാണ് ശ്വേത മേനോൻ. ഒരു ഓൺലൈൻ മാധ്യമത്തിന്റെ വാർത്തയ്ക്കെതിരെയാണ് ശ്വേത തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്. നടൻ മോഹൻലാൽ വിവാഹ ആലോചനയുമായി വന്നുവെന്ന വാർത്തയാണ് ശ്വേതാ മേനോനെ പ്രകോപിപ്പിച്ചത്.

'എന്നോടുള്ള അടുപ്പം വച്ച് മോഹൻലാൽ കല്യാണാലോചനയുമായി വന്നിരുന്നു: ശ്വേത മേനോൻ' എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ തലക്കെട്ട്. ശ്വേതയുടെയും മോഹൻലാലിന്റെയും ചിത്രവും വാർത്തയ്ക്ക് ഒപ്പമുണ്ട്. ഈ വാർത്ത തീർത്തും അടിസ്ഥാനരഹിതം ആണെന്നാണ് ശ്വേത മേനോൻ പറയുന്നത്. അപകീർത്തിപരമായ ക്ലിക്ക് ബൈറ്റ് യെല്ലോ ജേണലിസം കണ്ട് മതിയായി. ഒരു സ്ത്രീയെയും ഇങ്ങനെ തരംതാഴ്ത്തി കാണിക്കാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല.

സ്ത്രീകളെ കുറിച്ച് ഇങ്ങനെ ദുരുദ്ദേശപരമായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് നിർത്തി അവരെ ബഹുമാനിക്കാൻ പഠിക്കൂ എന്നാണ് ശ്വേത വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.ഇത്തരം വാർത്ത എടുത്തു മാറ്റിയില്ലെങ്കിൽ, നിയമനടപടി നേരിടാൻ തയാറായിക്കൊള്ളൂ എന്ന് ഈ വാർത്താ ലിങ്കിൽ ശ്വേത കമന്റ് ചെയ്തിട്ടുമുണ്ട്.


Feactures