തമിഴിലും ഹിന്ദിയിലും മലയാളത്തിലും ഏറെ ആരാധകർ ഉള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് തമന്ന. മലയാള സിനിമയിലും താരം തൻ്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ്. ദിലീപിന്റെ നായികയായി ബാന്ദ്ര എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലെത്തുന്നത്. സിനിമയ്ക്ക് പുറമെ ഒടിടി രംഗത്തും സീരീസുകളിലുമെല്ലാം തമന്ന സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
സിനിമയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടി. ഇന്റിമേറ്റ് രംഗം ചെയ്യുന്നതില്‍ സ്ത്രീകളേക്കാള്‍ ബുദ്ധിമുട്ടും മടിയുമൊക്കെ അനുഭവിക്കുന്നത് പുരുഷന്മാരാണ് എന്നാണ് തമന്ന പറയുന്നത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തറുന്നത്.
''ഇന്റിമേറ്റ് രംഗങ്ങളില്‍ നടന്മാര്‍ ബുദ്ധിമുട്ടുന്നതാണ് ഞാന്‍ കൂടുതലും കണ്ടിട്ടുള്ളത്. അഭിനേതാക്കള്‍ സ്ത്രീയും പുരുഷനുമല്ല മനുഷ്യര്‍ മാത്രമാണെന്നതാണ് അടിസ്ഥാന കാര്യം. ചിലപ്പോള്‍ നടിമാര്‍ എങ്ങനെയായിരിക്കും ചിന്തിക്കുക എന്ന് കരുതിയായിരിക്കും നടന്മാര്‍ നാണിക്കുകയും ആശങ്കപ്പെടുകയും ചെയ്യുക'' എന്നാണ് തമന്ന പറയുന്നത്.